മലയാളത്തിലെ എവർഗ്രീൻ ഗ്യാങ് വീണ്ടും! ചിരിപ്പിച്ചവർ ഇനി ‘പാതിരാക്കുറുക്കനി'ൽ പാടും

SEPTEMBER 5, 2026, 10:38 PM

കോമഡി ഫാമിലി എന്റർടെയ്‌നറുമായി 16 വർഷങ്ങൾക്ക് ശേഷം എത്തുകയാണ് മലയാള സിനിമയിലെ എവർഗ്രീൻ ഗ്യാങ് ആയ ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവർ. ഇവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘പാതിരാക്കുറുക്കൻ’ എന്ന ചിത്രത്തിന്റെ മറ്റൊരു പ്രധാന സവിശേഷതയാവുകയാണ് ഈ നാലുപേരുടെയും പാട്ടും.

ആദ്യമായി ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവർ ഒരുമിച്ച് ഒരു ഗാനം സിനിമയിൽ ആലപിക്കുന്നു എന്നതാണ് ചിത്രത്തിന്റെ കൗതുകമുണർത്തുന്ന മറ്റൊരു പ്രത്യേകത.

പ്രശസ്ത ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, മഞ്ജു വാര്യർ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ്.

vachakam
vachakam
vachakam

അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജ്ജ് നിർമ്മിക്കുന്ന ‘പാതിരാക്കുറുക്കൻ’ നവാഗതനായ ജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്നു. തികച്ചും കോമഡി ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഒക്ടോബറിൽ തിയേറ്ററുകളിലെത്തും.ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവരെ കൂടാതെ ഇന്ദ്രൻസ്, നിർമൽ പാലാഴി, വിനീത് തട്ടിൽ, റിയാസ് നർമ്മകല, സുധീർ പറവൂർ, കുട്ടി അഖിൽ, അനീഷ് ഗോപാൽ, ടെസ്സ ജോസഫ്, അജയൻ മാടയ്ക്കൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam