'എടാ... പോടാ...' മമ്മൂട്ടിയെയും ലാലിനെയും വിളിക്കാന്‍ ഇയാള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് ധൈര്യമുള്ളത്! ലാലു അലക്‌സിന്റെ വൈറല്‍ പോസ്റ്റ്

SEPTEMBER 5, 2026, 9:55 AM

'പേഴ്‌സണലായിട്ട് പറയുവാ...' എന്ന് ലാലു അലക്‌സ് പറയുമ്പോള്‍ മലയാളി പ്രേക്ഷകര്‍ അതെന്നും കൗതുകത്തോടെയാണ് കേട്ടിട്ടുള്ളത്. എന്നാല്‍ ഇത്തവണ കാര്യം ലാലുച്ചായന്റെ സ്‌ക്രീനിലെ മാസ് ഡയലോഗ് അല്ല, മലയാള സിനിമയുടെ രാജാക്കന്മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പമുള്ള ഒരു ഒന്നൊന്നര പോസ്റ്റാണ്!

കുറേ നാളുകള്‍ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ലാലു അലക്‌സും ഒരേ ഫ്രെയിമില്‍ ഒന്നിച്ചെത്തിയ അപൂര്‍വ്വ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഫോട്ടോയ്ക്ക് ലാലു അലക്‌സ് നല്‍കിയ ക്യാപ്ഷനാണ് സിനിമാ പ്രേമികളുടെ മനസ്സ് കവരുന്നത്.

'ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും 'എടാ... പോടാ...' എന്ന് വിളിക്കുന്ന അത്രയും ആത്മബന്ധമുള്ള സൗഹൃദമാണ് വര്‍ഷങ്ങളായി കാത്തുസൂക്ഷിക്കുന്നത്...' ലാലു അലക്‌സ് കുറിച്ചു.

എണ്‍പതുകളില്‍ തുടങ്ങി തലമുറകള്‍ മാറിയിട്ടും ഒട്ടും ചോര്‍ന്നുപോകാത്ത ഈ ബോണ്ടിംഗിനെക്കുറിച്ച് താരം ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ:

'മമ്മൂട്ടി, മോഹന്‍ലാല്‍, ലാലു അലക്‌സ് ഇങ്ങനെ ഞങ്ങള്‍ മൂന്ന് പേരും ഒന്നിച്ചുള്ള ഒരു ഫോട്ടോ കുറേ കാലങ്ങള്‍ക്കു ശേഷമാണ് കിട്ടുന്നത്. ആ ചിത്രം കാണുമ്പോള്‍ പലതും ഓര്‍മയില്‍ വരുന്നു. പറഞ്ഞറിയിക്കാനാകാത്ത സന്തോഷം! ഒരുമിച്ച് ഒരുപാട് സിനിമകള്‍, പങ്കുവെച്ച കഥാപാത്രങ്ങള്‍... ആ ബന്ധം ഇന്നും അതേ സ്‌നേഹത്തോടെ മുന്നോട്ട് പോകുന്നു.'

മോഹന്‍ലാലും തരുണ്‍ മൂര്‍ത്തിയും ഒന്നിക്കുന്ന അതിമനോഹരം എന്ന പുതിയ ചിത്രത്തിലാണ് ലാലു അലക്‌സ് ഒടുവില്‍ അഭിനയിച്ചത്. ഈ സൗഹൃദത്തിന്റെ യാത്ര അതിമനോഹരം വരെ എത്തിനില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോസ്റ്റ് വന്ന് നിമിഷങ്ങള്‍ക്കകം തന്നെ കമന്റ് ബോക്‌സ് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 'കാലം എത്ര കടന്നുപോയാലും ഈ ചങ്കുപറിപ്പ് സൗഹൃദത്തിന് പ്രായമാകില്ല,' 'ഇതാണ് മലയാള സിനിമയുടെ ശരിക്കുള്ള പവര്‍ ഫ്രെയിം' എന്നിങ്ങനെ പോകുന്ന ആരാധകരുടെ പ്രതികരണങ്ങള്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam