തിരുവനന്തപുരം: യുപിഐ ഇടപാടുകൾക് ഫീസ് ഈടാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് കേരളം. ഇക്കാര്യം ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കി.
രണ്ട് ബിജെപി അംഗങ്ങളുടെ എതിർപ്പോടെയാണ് പ്രമേയം നിയമസഭ പാസാക്കിയത്.യുപിഐ ഇടപാടുകൾക് ഫീസ് ഈടാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഇതിൽ നിന്ന് പിൻവാങ്ങണമെന്നും കേന്ദ്രത്തോട് അഭ്യർത്ഥിക്കുന്ന പ്രമേയത്തെ യുഡിഎഫ് - എൽഡിഎഫ് അംഗങ്ങൾ പിന്തുണച്ചു.
അതേസമയം, രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള വ്യാപാര ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുളള തീരുമാനം കഴിഞ്ഞ ദിവസം എൻപിസിഐ നീട്ടിവച്ചതായി അറിയിച്ചിട്ടുണ്ട്. ഉത്സവ സീസണോടനുബന്ധിച്ച് വ്യാപാരികൾക്കുണ്ടായേക്കാവുന്ന ആശയക്കുഴപ്പം ഒഴിവാക്കാനാണിതെന്ന് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ വ്യക്തമാക്കി.പുതിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
