'കിഫ്ബി ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചു ': രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി

OCTOBER 15, 2026, 8:03 AM

 തിരുവനന്തപുരം: കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിദഗ്ധ സമിതി റിപ്പോര്‍ട്ടിൽ ഗുരുതര നിരീക്ഷണങ്ങളെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍.   ധനവകുപ്പിനെ കിഫ്ബി നോക്കുകുത്തിയാക്കിയെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാണിച്ചു.  കിഫ്ബി വായ്പക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി വേണ്ടെന്ന ധനവകുപ്പ് നിര്‍ദേശം മറികടന്നത് റൂള്‍സ് ഓഫ് ബിസിനസ് ലംഘനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇത്രയും നാൾ കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവര്‍ത്തിച്ചു. 99.4 ശതമാനം വരുമാനവും കിഫ്ബിയുടെ വായ്പ തിരിച്ചടവിന് വേണ്ടി ഉപയോഗിച്ചു.

25932.55 കോടിരൂപ കടമെടുപ്പ് പരിധിയില്‍ കുറയ്ക്കാന്‍ കിഫ്ബി കാരണമായെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. കഴിഞ്ഞ സര്‍ക്കാരില്‍ ധന വകുപ്പിന്റെ എതിര്‍പ്പ് മുഖ്യമന്ത്രി അധ്യക്ഷനായ യോഗം മറികടന്നു. 13103 കോടി രൂപ കിഫ്ബി വഴി അധിക ചെലവ് ഉണ്ടായി. ധനവകുപ്പിനെ നോക്കുകുത്തിയാക്കി നിര്‍ത്തി.

vachakam
vachakam
vachakam

കിഫ്ബി വഴി വന്ന അധിക ചെലവ് 13,103 കോടി രൂപയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മസാല ബോണ്ട് വഴി നഷ്ടമുണ്ടായത് 181 കോടി രൂപയാണ്. സര്‍ക്കാര്‍ വായ്പ എടുക്കുമായിരുന്നെങ്കില്‍ ഉണ്ടാകുന്നതിനേക്കാള്‍ 396 കോടി പ്രതിവര്‍ഷ അധിക പലിശ ഉണ്ടായി.   

ഭൂമി ഏറ്റെടുക്കലില്‍ പകുതിയിലധികം നടന്നത് കണ്ണൂരില്‍ ആണ്. കണ്ണൂരില്‍ 1000 ഏക്കര്‍ ഭൂമി ഏറ്റെടുത്തതില്‍ 50 ഏക്കര്‍ മാത്രമാണ് ഉപയോഗിച്ചത്. ബാക്കി വെറുതേ ഇട്ടിരിക്കുകയാണ്. അഞ്ചിരട്ടി തുകയ്ക്കാണ് ഭൂമി ഏറ്റെടുത്തിരിക്കുന്നത്. വീണ്ടും 4000 ഏക്കര്‍ ഏറ്റെടുക്കാന്‍ വിജ്ഞാപനം പുറപ്പടുവിച്ചു. എന്തിനാണ് ഇത്രയും ഭൂമി വലിയ വില നില്‍കി കണ്ണൂരില്‍ ഏറ്റെടുത്തതെന്ന് ആര്‍ക്കും അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam