തൃശൂർ: കൊരട്ടിയിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു.കൊരട്ടി ഗവ. പ്രസിന് സമീപം വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം നടന്നത്.
അത്ഭുതകരമായാണ് യാത്രക്കാരൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.നായ്മംഗലശ്ശേരി സ്വദേശിയാണ് സ്കൂട്ടർ ഓടിച്ചിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
ചാലക്കുടി ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ യാത്രക്കാരൻ വാഹനം നിർത്തി ഉടൻ പുറത്തിറങ്ങി.പിന്നാലെ സ്കൂട്ടർ പൂർണമായും കത്തിനശിക്കുകയായിരുന്നു.സംഭവമറിഞ്ഞ് ചാലക്കുടിയിൽ നിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
