ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസ്; പ്രതിയെ കുടുക്കിയത് പ്രൊജക്റ്റ് വർക്ക്

SEPTEMBER 5, 2026, 10:00 PM

കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിൽ സഹപാഠികളുടെയും അധ്യാപകരുടെയും മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ പ്രതി ശ്രീഹരിയെ കുടുക്കിയത് പ്രൊജക്റ്റ് വർക്കെന്ന് വിവരം.

പ്രോജക്റ്റ് പ്രവർത്തനത്തിനിടെ സഹപാഠിയായ വിദ്യാർത്ഥിനിക്ക് ശ്രീഹരിയുടെ ഫോൺ കൈവശം ലഭിക്കുകയായിരുന്നു. ഇത് പരിശോധിച്ചതിൽ നിന്നാണ് തന്റേതുൾപ്പടെയുള്ള പെൺകുട്ടികളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പെൺകുട്ടി ഇയാളുടെ ഫോണിൽ നിന്ന് കണ്ടെത്തുന്നത്. ഇതിന് പിന്നാലെ വിദ്യാർത്ഥിനി പൊലീസിൽ വിവരമറിയിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ക്യാമ്പസിലെ ഏഴ് വിദ്യാർത്ഥിനികളുടെ പരാതിയിലാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുക്കുന്നത്. പൊലീസ് നടത്തിയ പരിശോധനയിൽ നിരവധി പെൺകുട്ടികളുടെ മോർഫ് ചെയ്ത നഗ്ന ദൃശ്യങ്ങൾ പ്രതിയുടെ ഫോണിൽ നിന്ന് കണ്ടെത്തിയിരുന്നു.

vachakam
vachakam
vachakam

ഇയാളുടെ ഫോണിലും ലാപ്‌ടോപ്പിലും ആദ്യം തുറക്കുന്ന ഫോൾഡറിൽ പെൺകുട്ടികളുടെ യഥാർത്ഥ ചിത്രങ്ങളാണ് ഉണ്ടായിരുന്നുത്. എന്നാൽ ഇതിലെ രഹസ്യ ഫോൾഡറിലാണ് മോർഫ് ചെയ്ത ചിത്രങ്ങൾ പ്രതി സൂക്ഷിച്ചിരുന്നത്. ഇത് ടെലഗ്രം ഗ്രൂപ്പുകളിലൂടെ പണം വാങ്ങി പ്രചരിപ്പിച്ചിരുന്നു എന്നും പൊലീസ് കണ്ടെത്തിയിരുന്നു.

എന്നാൽ സംഭവം പുറത്തായതിന് പിന്നാലെ കുറ്റകൃത്യത്തിനുപയോഗിച്ച ടെലഗ്രാം ഗ്രൂപ്പുകൾ പൂർണമായി ഡിലീറ്റ് ചെയ്ത നിലയിലാണ്. ആളെ തിരിച്ചറിയുന്നത് ബുദ്ധിമുട്ടാകുന്ന ടെലിഗ്രാമിലെ അനോണിമിറ്റി സംവിധാനമാണ് പ്രതി പ്രയോജനപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam