കയ്പമംഗലത്ത് ഏഴ് വിദ്യാർത്ഥികൾ അടക്കം എട്ട് പേരുടെ ജീവൻ നഷ്ടപ്പെട്ട അപകടം: ലോറി ഡ്രൈവർ പിടിയിൽ 

SEPTEMBER 5, 2026, 7:29 PM

തൃശൂർ: കയ്പമംഗലത്ത് ഏഴ് വിദ്യാർത്ഥികൾ അടക്കം എട്ട് പേരുടെ ജീവൻ നഷ്ടപ്പെട്ട അപകടത്തിൽ ലോറി ഡ്രൈവർ പിടിയിലായി. പൂനെ സ്വദേശിയായ ദൂക്കാറാം കംപ്ലയാണ് പിടിയിലായത്.

തൃശൂർ കയ്പമംഗലത്ത് ഇന്നലെ അർദ്ധരാത്രി 12 മണിയോടെയാണ് എട്ട് പേരുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടായത്.

നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. ഡിണ്ടിഗലിൽ നിന്നുള്ള കോളേജ് വിദ്യാർത്ഥികളാണ് തമിഴ്നാട് രജിസ്ട്രേഷൻ കാറിൽ ഉണ്ടായിരുന്നത്.  

vachakam
vachakam
vachakam

ശനിയാഴ്ച പുലർച്ചെ അപകടം നടന്നയുടനെ ഇയാൾ സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ടിരുന്നു.

ഇയാളെ കണ്ടെത്തുന്നതിനായി കൊടുങ്ങല്ലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തിരച്ചിൽ ഊർജിതമാക്കിയിരുന്നു. കയ്പമംഗലം ബസ് സ്റ്റാന്റ് പരിസരത്ത് ഇയാളെ കണ്ട നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam