തൃശൂർ പുതുക്കാട് പൊലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ

SEPTEMBER 5, 2026, 8:55 AM

തൃശൂർ: തൃശൂർ പുതുക്കാട് പൊലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ. 

ക്രിമിനൽ കേസ് പ്രതികളെ പിൻതുടരുന്നതിനിടെ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാത്തതിലാണ് നടപടി.

എസ് ഐ സി എം മഹേഷ്, സി പിമാരായ എം യു ഫൈസൽ, ഇ സി യദുകൃഷണൻ, പി ഡി നവീൻകുമാർ എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത്. സംഭവത്തിൽ തൃശൂർ ഡിഐജി ടി. നാരായണനാണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്.

vachakam
vachakam
vachakam

ജൂലൈ 19നാണ് അപകടം നടന്നത്. തട്ടുക്കടയിൽ അടിപിടിയുണ്ടാക്കിയ ക്രിമിനൽ സംഘത്തെ പിൻതുടരുന്നതിനിടെ അപകടം. പൊലീസ് ജീപ്പിടിച്ച് വരന്തരപ്പിള്ളി സ്വദേശി അഭിഷേകിന് പരിക്കേറ്റിരുന്നു. ബൈക്കിൽ നിന്ന് വീണ അഭിഷേകിനെ പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തിച്ചില്ല. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam