സോഷ്യല്‍ മീഡിയ പ്രതികരണങ്ങളും സജീവ രാഷ്ട്രീയ പ്രവര്‍ത്തനവും അവസാനിപ്പിക്കുന്നതായി സംവിധായകനും ബിഗ് ബോസ് താരവുമായ അഖില്‍ മാരാര്‍. സ്വന്തം ഫെയ്സ്ബുക്ക് കുറപ്പിലൂടെയാണ് ഇനി പൊതുവിഷയങ്ങളില്‍ പ്രതികരിക്കാനോ ഇടപെടാനോ ഇല്ലെന്ന് അഖില്‍ വ്യക്തമാക്കിയത്.
സത്യവും ധര്‍മ്മവും മുറുകെ പിടിക്കുന്നവര്‍ക്ക് യോജിച്ചതല്ല ഇന്നത്തെ രാഷ്ട്രീയമെന്ന് സമൂഹം തന്നെ പഠിപ്പിച്ചതായി അഖില്‍ മാരാര്‍ പറഞ്ഞു. പരിഹാസങ്ങളും പുച്ഛങ്ങളും കേട്ട് വളര്‍ന്ന താന്‍ ഒരു റിബലായി മാറിയതും, തന്റേടത്തോടെ നിലപാടുകള്‍ വ്യക്തമാക്കിയതും ജനങ്ങള്‍ക്ക് അറിയാവുന്ന കാര്യമാണ്. അന്നും ഇന്നും സത്യത്തിനൊപ്പം മാത്രമാണ് നിന്നത്. എന്നാല്‍ ഒന്നുമില്ലാത്ത സാധാരണക്കാര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ഇറങ്ങിയ തനിക്ക്, നീതിക്കും ധര്‍മ്മത്തിനും സമൂഹത്തില്‍ യാതൊരു വിലയുമില്ലെന്ന യാഥാര്‍ത്ഥ്യമാണ് തിരിച്ചറിയാന്‍ കഴിഞ്ഞതെന്നും അദ്ദേഹം കുറിച്ചു.
'ഞാന്‍ എന്നെ കൊല്ലുകയാണ്... ഞാന്‍ ഞാനല്ലാതെ ജീവിക്കാന്‍ തുടങ്ങുകയാണ്,' എന്ന് കുറിച്ച മാരാര്‍, പൊതുവിഷയങ്ങളില്‍ പ്രതികരിക്കുന്ന പഴയ അഖില്‍ മാരാരെ അവസാനിപ്പിച്ച് ഇനി എല്ലാം കണ്ടും കേട്ടും മിണ്ടാതെ ജീവിക്കാന്‍ ശീലിക്കുകയാണെന്ന് പ്രതീകാത്മകമായി വ്യക്തമാക്കി. ഇനി മുതല്‍ ആര്‍ക്കും ശല്യമാകാതെ, സ്വന്തം ജീവിതം ആസ്വദിച്ച് ജീവിക്കാനാണ് തീരുമാനമെന്നും, കള്ളന്മാരായ കപട രാഷ്ട്രീയക്കാരെ വാഴ്ത്തുന്ന സമൂഹത്തെ അവര്‍ തന്നെ നയിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
