കാലിഫോർണിയയിൽ സുഹൃത്തിനെ എസ്‌യുവി കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ മലയാളി യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തി,10ന് കോടതിയിൽ ഹാജരാകും

SEPTEMBER 7, 2026, 12:38 PM

കാലിഫോർണിയ: സുഹൃത്തിനെ എസ്‌യുവി കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ മലയാളി യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തി. കാലിഫോർണിയയിലെ മിൽപിറ്റസിൽ ആഗസ്റ്റ് 28നാണ് സംഭവം.

മിൽക്രീക്ക് അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സിൽ വെച്ച് സുഹൃത്തായ അഞ്ജന ഹരിയെ (35) കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ അനിൽ ബേബി (32) എന്ന യുവതിയാണ് അറസ്റ്റിലായത്.

അപ്പാർട്ട്‌മെന്റിലെ മറ്റൊരു റൂംമേറ്റായ അന്ന മാത്യുവിനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷമാണ് അനിൽ ബേബി അഞ്ജനയെ താഴേക്ക് വിളിച്ചുവരുത്തി കാറിടിച്ചതെന്നാണ് റിപ്പോർട്ടുകൾ.

vachakam
vachakam
vachakam

കേരളത്തിൽ നിന്നുള്ളവരാണ് മൂവരും. സംഭവത്തിൽ കൊല്ലപ്പെട്ട അഞ്ജനയുടെ ഭൗതികശരീരം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. കേസിൽ പ്രതിയായ അനിൽ ബേബി സെപ്തംബർ 10ന് കോടതിയിൽ ഹാജരാകും.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam