യുഎസിലെ കുടിയേറ്റ ശതകോടീശ്വരന്മാരില്‍ ഇന്ത്യക്കാരുടെ ആധിപത്യം; ചൈനയെയും ഇസ്രയേലിനെയും പിന്നിലാക്കി ഒന്നാം സ്ഥാനം

SEPTEMBER 7, 2026, 8:46 PM

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയില്‍ വെന്നിക്കൊടി പാറിച്ച് ഇന്ത്യന്‍ വംശജര്‍. ഫോബ്‌സ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, യുഎസിലെ കുടിയേറ്റ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ മറ്റ് വമ്പന്‍ രാജ്യങ്ങളെയെല്ലാം ബഹുദൂരം പിന്നിലാക്കി ഇന്ത്യ ഒന്നാം റാങ്ക് കരസ്ഥമാക്കി. മറ്റ് രാജ്യങ്ങളില്‍ ജനിച്ച ശേഷം അമേരിക്കയിലേക്ക് കുടിയേറി വ്യവസായ സാമ്രാജ്യം പടുത്തുയര്‍ത്തിയ 19 ഇന്ത്യക്കാരാണ് ഇത്തവണ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.

2022 നെ അപേക്ഷിച്ച് 12 പേരുടെ വലിയ വര്‍ധനവാണ് ഇന്ത്യക്കാരുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. അമേരിക്കയിലുള്ള ആകെ ശതകോടീശ്വരന്മാരില്‍ 15 ശതമാനവും മറ്റ് രാജ്യങ്ങളില്‍ നിന്ന് കുടിയേറിയവരാണ്. ഫോബ്‌സിന്റെ പട്ടികയിലുള്ള 45 രാജ്യങ്ങളില്‍ നിന്നുള്ള 144 കുടിയേറ്റ ശതകോടീശ്വരന്മാരുടെ ആകെ ആസ്തി 2.2 ട്രില്യന്‍ ഡോളറാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കോടീശ്വരന്മാരുടെ എണ്ണത്തിലും അവരുടെ മൊത്തം സ്വത്തിലും വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ബഹിരാകാശ ഗവേഷണം, സേര്‍ച്ച് എന്‍ജിന്‍, സെമികണ്ടക്ടര്‍ മേഖലകളിലെ മുന്നേറ്റമാണ് ഇത്തവണ പലരെയും ശതകോടീശ്വര പട്ടികയിലേക്ക് ഉയര്‍ത്തിയത്. പട്ടികയില്‍ കൂടുതല്‍ ആളുകള്‍ ഇന്ത്യയില്‍ നിന്നാണെങ്കിലും ഏറ്റവും ഉയര്‍ന്ന സ്വത്തുള്ള വ്യക്തി എന്ന നേട്ടം ദക്ഷിണാഫ്രിക്കക്കാരനായ ഇലോണ്‍ മസ്‌കിനാണ്. 927 ബില്യന്‍ ഡോളര്‍ ആസ്തിയോടെ മസ്‌ക് ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍, 272 ബില്യന്‍ ഡോളറുമായി റഷ്യന്‍ വംശജനായ സെര്‍ജി ബ്രിന്‍ രണ്ടാം സ്ഥാനത്തും 176 ബില്യന്‍ ഡോളറുമായി തായ്‌വാന്റെ ജെന്‍സെന്‍ ഹുവാങ് മൂന്നാം സ്ഥാനത്തുമുണ്ട്.

തൊട്ടടുത്ത സ്ഥാനങ്ങളില്‍ 11 പേര്‍ വീതമുള്ള ഇസ്രയേലും തായ്‌വാനുമാണ് രണ്ടാമതുള്ളത്. ചൈന ഒന്‍പത് പേരുമായി നാലാമതും, കാനഡ എട്ട് പേരുമായി അഞ്ചാമതുമുണ്ട്. അയല്‍രാജ്യമായ പാക്കിസ്ഥാനില്‍ നിന്ന് രണ്ട് പേര്‍ മാത്രമാണ് പട്ടികയില്‍ ഇടം നേടിയത്. എന്നാല്‍ 14.9 ബില്യന്‍ ഡോളര്‍ ആസ്തിയുള്ള പാകിസ്ഥാന്‍ വംശജനായ ഷഹീദ് ഖാന്‍ മൊത്തം പട്ടികയില്‍ 13-ാം സ്ഥാനം നേടി. അതേസമയം യുഎസിലെ കുടിയേറ്റ കോടീശ്വരന്മാരില്‍ ഇന്ത്യക്കാരുടെ എണ്ണം കൂടുതലാണെങ്കിലും ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇന്ത്യന്‍ സാന്നിധ്യമില്ല.

13.9 ബില്യന്‍ ഡോളര്‍ ആസ്തിയുള്ള സണ്‍ മൈക്രോസിസ്റ്റംസ് മേധാവി വിനോദ് ഖോസ്‌ലയാണ് ഇന്ത്യക്കാരില്‍ ഏറ്റവും മുന്നില്‍. 14-ാം സ്ഥാനത്താണ് ഇദ്ദേഹം. ജയ് ചൗധരി 25-ാം സ്ഥാനത്തുണ്ട്. രാകേഷ് ഗാംഗ്വാള്‍, റോമേഷ് ടി. വാധ്വാനി, നികേഷ് അറോറ, സുന്ദര്‍ പിച്ചൈ, സത്യ നാദേല്ല തുടങ്ങി പ്രമുഖരായ നിരവധി ഇന്ത്യന്‍ വംശജരും പട്ടികയില്‍ അര്‍ഹമായ സ്ഥാനം ഉറപ്പിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam