കാൻസർ കാലത്തെ ഏകാന്തതയെക്കുറിച്ച് മനസ്സ് തുറന്ന് മനീഷ കൊയ്‌രാള

SEPTEMBER 7, 2026, 3:16 AM

തന്റെ അർബുദ രോഗബാധയുടെ കാലഘട്ടത്തിൽ അനുഭവിച്ച കടുത്ത ഏകാന്തതയെക്കുറിച്ചു മനസ്സ് തുറന്ന് ബോളിവുഡ് നടി മനീഷ കൊയ്‌രാള. 'ബ്രൂട്ട് ഇന്ത്യ'യ്ക്ക് നൽകിയ അഭിമുഖത്തിലുമാണ് മനീഷ തന്റെ അനുഭവങ്ങളും നിലപാടുകളും പങ്കുവെച്ചത്.

2012-ൽ സ്റ്റേജ് 4 ഓവേറിയൻ കാൻസർ സ്ഥിരീകരിച്ച മനീഷ, 11 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കും കീമോതെറാപ്പികൾക്കും ശേഷം 2013-ലാണ് രോഗമുക്തി നേടിയത്. രോഗനിർണയം നടത്തിയ അന്ന് രാത്രി താൻ അനുഭവിച്ച ഏകാന്തതയും മരണഭയവും ജീവിതത്തിലെ ഏറ്റവും കഠിനമായ നിമിഷങ്ങളായിരുന്നുവെന്ന് താരം ഓർത്തെടുത്തു.

ഒരു രോഗി എത്രത്തോളം ഏകാന്തത അനുഭവിക്കുന്നുണ്ടെന്ന് താൻ അപ്പോഴാണ് മനസ്സിലാക്കിയതെന്നും, ജനക്കൂട്ടത്തിന് നടുവിലും ചിലപ്പോൾ ആ ഏകാന്തത അനുഭവപ്പെടുമെന്നും മനീഷ പറഞ്ഞു.

vachakam
vachakam
vachakam

2012-ലാണ് അണ്ഡാശയ അർബുദമെന്ന വില്ലൻ നടിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. തുടർന്നങ്ങോട്ടുള്ള ചികിത്സയും അതിജീവനവുമൊക്കെ മനീഷ ആരാധകരുമായി നിരന്തരം പങ്കുവെച്ചിരുന്നു. അർബുദത്തെ ജയിച്ച മനീഷ ഈ രോഗത്തെ ഒരു ശാപമായല്ലാതെ, മറിച്ച് തന്റെ ജീവിതത്തിൽ ഒരു മാറ്റമുണ്ടാക്കുന്നതിന് നിമിത്തമായ 'സമ്മാനം' എന്നാണ് മുമ്പ് പറഞ്ഞിട്ടുള്ളത്.

തളർന്നു പോകുമായിരുന്ന ഘട്ടത്തിൽനിന്ന്, പൊരുതി ജയിക്കാനുള്ള വാശിയോടെ അർബുദം തന്നെ പഠിപ്പിച്ച പാഠങ്ങൾ മനീഷ 'ഹീൽഡ്: ഹൗ കാൻസർ ഗെവ് മി എ ന്യൂ ലൈഫ്' എന്ന തന്റെ പുസ്തകത്തിലൂടെ പങ്കുവെച്ചിരുന്നു. മുംബൈയിലും നേപ്പാളിലും അമേരിക്കയിലുമായി ചികിത്സയിൽക്കഴിഞ്ഞിരുന്ന മനീഷ, പടിപടിയായി തന്റെ മനസ്സും ശരീരവും സുഖപ്പെടുത്തുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam