തൊടുപുഴ: പ്രധാനമന്ത്രിക്കെതിരെ സാമൂഹിക മാധ്യമമായ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ച ക്രൈംബ്രാഞ്ച് വനിതാ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ.
തൊടുപുഴ സ്റ്റേഷനിലെ ക്രൈംബ്രാഞ്ച് വിഭാഗം വനിതാ ഉദ്യോഗസ്ഥയായ സജിത സലീമിനെതിരെയാണ് വകുപ്പുതല അച്ചടക്ക നടപടി സ്വീകരിച്ചത്.സർക്കാർ ജീവനക്കാർ പാലിക്കേണ്ട സോഷ്യൽ മീഡിയ പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചതിനാണ് നടപടി.
പ്രധാനമന്ത്രിക്കെതിരെയുള്ള പോസ്റ്റ് ഷെയർ ചെയ്ത ഉദ്യോഗസ്ഥയ്ക്കെതിരെ സർവീസ് ചട്ടലംഘനത്തിന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച നേതൃത്വം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.
തുടർന്ന്, ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഐജിയാണ് നടപടിയെടുത്തത്. സംഭവത്തിൽ ഇവർക്കെതിരെ വിശദമായ വകുപ്പുതല അന്വേഷണവും നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
