'ആരോപണം ഉന്നയിക്കുന്നയാളുടെ തന്തയ്ക്ക് വിളിക്കുകയല്ല വേണ്ടത്': എംഎം അനസ് അലിക്കെതിരെ ജി സുധാകരൻ

SEPTEMBER 7, 2026, 2:24 AM

ആലപ്പുഴ: ലഹരിക്കച്ചവടവുമായി ബന്ധമുളളയാളെന്ന ആരോപണങ്ങളിൽ പൊട്ടിക്കരഞ്ഞുകൊണ്ടുള്ള സി പി എം നേതാവ് എം എം അനസ് അലിയുടെ ഭീഷണിക്ക് മറുപടിയുമായി ജി സുധാകരൻ എം എൽ എ. 

അമ്പലപ്പുഴയിൽ നടന്ന പൊതുപരിപാടിയിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. പൊട്ടിക്കരഞ്ഞ നേതാവിന് ലഹരി ബന്ധമുണ്ടെന്ന് ജനങ്ങളാണ് ആരോപിക്കുന്നതെന്ന് പറഞ്ഞ സുധാകരൻ പലതും വെളിപ്പെടുത്തുമെന്നാണ് പൊട്ടിക്കരഞ്ഞ നേതാവിന്റെ ഭീഷണിയെന്നും, താൻ അഞ്ചുതവണ നിയമസഭയിൽ മത്സരിച്ചപ്പോൾ ഒന്നും ആരും മിണ്ടിയിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. 

ഭീഷണിപ്പെടുത്തിയതിന് വേണമെങ്കിൽ കേസ് കൊടുക്കാമെന്ന് വ്യക്തമാക്കിയ അദ്ദേഹം, രാഷ്ട്രീയക്കാർ ഒരു ദുരാരോപണത്തിനും വിധേയരാകരുതെന്നും അത്തരം ആരോപണങ്ങൾ വന്നാൽ അത് ശരിയല്ലെന്ന് വ്യക്തമാക്കുകയാണ് വേണ്ടതെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

vachakam
vachakam
vachakam

അല്ലാതെ ആരോപണം ഉന്നയിക്കുന്ന ആളുടെ തന്തയ്ക്ക് വിളിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം തുറന്നടിച്ചു. 

നേരത്തെ സുധാകരന്റെ ആരോപണങ്ങൾക്ക് മറുപടി നൽകിയ വാർത്താസമ്മേളനത്തിനിടെ വിങ്ങിപ്പൊട്ടിയ എം എം അനസ് അലി, സുധാകരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയും തനിക്കെതിരെ ഇനിയും ആരോപണം ഉന്നയിച്ചാൽ പലതും തുറന്നുപറയുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam