ദില്ലി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിലെ കൂടിക്കാഴ്ച അവസാനിച്ചു. കേരളത്തിലെ കെപിസിസി അധ്യക്ഷൻ വൈകരുതെന്ന നിലപാട് മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ അറിയിച്ചതായാണ് വിവരം.
തീരുമാനം വൈകില്ലെന്ന് രാഹുൽ മറുപടി നൽകിയെന്നും പറയുന്നു.
കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രി കേരളഹൗസിലേക്ക് മടങ്ങി. കൂടിക്കാഴ്ചയെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി പ്രതികരിച്ചില്ല.
മുഴുവൻ സമയ അധ്യക്ഷൻ വരണമെന്നാണ് സതീശന്റെ നിലപാട്. പിഎം ശ്രീ പദ്ധതി സംബന്ധിച്ച് ചർച്ച നടന്നില്ല. കേരളത്തിൽ പിഎം ശ്രീ നടപ്പാക്കേണ്ടെന്നതിൽ എഐസിസി നിലപാട് കടുപ്പിച്ച് തന്നെയെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍, ഇത് സംബന്ധിച്ച് ചര്‍ച്ച നടന്നില്ലെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
