മോഡിഫിക്കേഷന് പിഴ;  അമലിനും ആർദ്രയ്ക്കും 50,000 രൂപ കൈമാറി ഹൈക്കോടതി അഭിഭാഷകർ

SEPTEMBER 7, 2026, 2:00 AM

പത്തനംതിട്ട: പ്രളയരക്ഷാപ്രവർത്തനത്തിന്  അടൂരിൽ പോയ ഓഫ് റോഡ് വാഹനത്തിന് മോഡിഫിക്കേഷൻറെ പേരിൽ ചുമത്തിയ പിഴയായ 50,000 രൂപ നൽകി ഹൈക്കോടതി അഭിഭാഷകർ. 

അടൂരിൽ പ്രളയരക്ഷാപ്രവർത്തനത്തിന് പോയ ഓഫ് റോഡ് വാഹനത്തിന് മോഡിഫിക്കേഷന്റെ പേരിൽ എംവിഡി പിഴയിട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കി ആറന്മുള എംഎൽഎ അബിൻ വർക്കി നേരത്തെ രംഗത്ത് വന്നിരുന്നു.

പ്രളയ രക്ഷാപ്രവർത്തനത്തിന് പോയ ജീപ്പിന് പിഴയിട്ട 50,000 രൂപ ഹൈക്കോടതി അഭിഭാഷക സുഹൃത്തുക്കൾ നൽകും എന്ന് അറിയിച്ചിരുന്നു. അഡ്വ. അരുൺ എസ് നായർ അത് പ്രിയപ്പെട്ട അമലിനും ആർദ്രയ്ക്കും കൈമാറിയെന്ന് ആറന്മുള എംഎൽഎ അബിൻ വർക്കി അറിയിച്ചു. 

vachakam
vachakam
vachakam

നേരത്തെ ജീപ്പിന് പിഴയിട്ടതിനെതിരെ എംഎൽഎ രംഗത്തുവരികയും, പിന്നാലെ വാഹനത്തിന് പിഴയിട്ട എംവിഡി ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമെടുത്തിരുന്നു. എന്നാൽ, ഹൈക്കോടതി വാഹനത്തിന് കൂടുതൽ പിഴയിടാൻ ഉത്തരവിട്ടതോടെ അബിൻ വർക്കിക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.

ഈ സാഹചര്യത്തിലാണ് വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ആറന്മുളയിൽ വെള്ളം കയറിയപ്പോ ആറന്മുളക്കാരെ രക്ഷിക്കാൻ ആറന്മുളയിലെ ചെറുപ്പക്കാർ വണ്ടിയുമായി വന്നിട്ടുണ്ടെങ്കിൽ അവരെ സംരക്ഷിക്കാൻ ആറന്മുളയുടെ ജനപ്രതിനിധിയായ ഞാൻ ഉണ്ടാകും. അതിനി സാമൂഹ്യ മാധ്യമങ്ങളിൽ ഏതവൻ വിമർശിച്ചാലുമെന്ന് അബിൻ വർക്കി വ്യക്തമാക്കി.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam