പാലക്കാട്: അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം നടത്തിയത് പശ്ചിമബംഗാള്‍ സ്വദേശിയെന്ന് കണ്ടെത്തല്‍.
തോട്ടം തൊഴിലാളിയായ പ്രതി കൃത്യത്തിന് ശേഷം പശ്ചിമബംഗാളിലേക്ക് കടന്നെന്നും പൊലീസ് അറിയിച്ചു. ഇരുപത് ദിവസം മുമ്പാണ് പ്രതിയും കുടുംബവും അട്ടപ്പാടിയില്‍ എത്തിയത്.
ഭാര്യയെയും മകളെയും ആണ് പ്രതി കൊലപ്പെടുത്തിയത്. ഇരുവരെയും കൊലപ്പെടുത്തി മൂന്ന് ചാക്കുകളിലാക്കി ഭവാനി പുഴയില്‍ ഒഴുക്കുകയായിരുന്നു.
ഇന്നലെയായിരുന്നു അട്ടപ്പാടി പുതൂരിലെ ചീരക്കടവില്‍ ഭവാനിപ്പുഴയോരത്ത് ചാക്കുകളിലാക്കി ഉപേക്ഷിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പ്രദേശത്ത് പശുവിനെ മേയ്ക്കാന്‍ എത്തിയവരാണ് യുവതിയുടെയും മകളുടെയും മൃതദേഹങ്ങള്‍ കണ്ടത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ആദ്യ ചാക്ക് തുറന്നപ്പോള്‍ ശരീരഭാഗങ്ങള്‍ ആണെന്ന് കണ്ടതോടെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
