പിഎം ശ്രീ പദ്ധതി:  വി.ഡി. സതീശന്റെ വാദങ്ങൾ എഐസിസി അംഗീകരിക്കാനിടയില്ലെന്ന് സൂചന 

SEPTEMBER 7, 2026, 12:30 AM

ദില്ലി:  കേരളത്തിൽ പിഎം ശ്രീ നടപ്പാക്കുന്നത് സംബന്ധിച്ച മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദങ്ങൾ എഐസിസി അംഗീകരിക്കാനിടയില്ലെന്ന് സൂചന.

പിഎം ശ്രീ നടപ്പാക്കണമെന്നാണ് വി.ഡി. സതീശന്റെ നിലപാട്. കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.

 സംഘപരിവാർ അജണ്ടയെന്ന നിലപാടിൽ തന്നെയായിരിക്കും നേതൃത്വം. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കഴിഞ്ഞ ദിവസവും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

vachakam
vachakam
vachakam

എന്നാൽ രാഹുൽ ​ഗാന്ധി- സതീശൻ കൂടിക്കാഴ്ചയിൽ ഇക്കാര്യം ഉന്നയിക്കപ്പെടുമോയെന്നതിൽ വ്യക്തതയില്ല. 

കേന്ദ്രത്തിൽ നിന്ന് ഫണ്ട് ഉറപ്പാക്കണമെങ്കിൽ പിഎം ശ്രീ ഒപ്പിടണമെന്ന് അദ്ദേഹം പറയുന്നു. പിഎം ശ്രീ ഒപ്പിടുന്നതിൽ വ്യക്തത തേടി കേന്ദ്രവും കത്തയച്ചിരുന്നു. എന്നാൽ, ഒരുവിഭാ​ഗം കോൺ​ഗ്രസ് നേതാക്കൾ പിഎം ശ്രീ ഒപ്പിടുന്നതിനെ എതിർത്തിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam