മലപ്പുറം: മലപ്പുറം ജില്ലാ വിഭജനം വേണമെന്ന ആവശ്യത്തിൽ ഉറച്ച് മുസ്ലിം യൂത്ത് ലീഗ്. പുതിയ ജില്ലകൾ രൂപീകരിക്കാൻ നിയമപരമായ നടപടികൾ ആരംഭിക്കാൻ സർക്കാർ മുന്നിട്ടിറങ്ങണമെന്ന് യൂത്ത് ലീഗ് ആവശ്യമുന്നയിച്ചു.
അടിസ്ഥാന വികസനത്തിന് പുതിയ ജില്ലകൾ രൂപീകരിക്കണമെന്ന് യൂത്ത് ലീഗ് പ്രമേയം പാസാക്കി. മലപ്പുറം ജില്ലാ സമ്മേളനത്തിലാണ് യൂത്ത് ലീഗിന്റെ പ്രമേയം.
ജനസംഖ്യ, വിസ്തൃതി, വികസന മുൻഗണനകൾ പ്രാദേശിക സവിശേഷതകൾ എന്നിവയുടെ അടിസ്ഥാനത്തിൽ ജില്ലകളുടെ പുനഃസംഘടന അനിവാര്യമാണെന്നും ജില്ലാ വിഭജനം സംബന്ധിച്ച സാധ്യത പഠനത്തിന് ഉന്നതാധികാര സമിതിയെ സർക്കാർ നിയോഗിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
