അന്വേഷണ കമ്മീഷനെ തെറ്റിദ്ധരിപ്പിച്ചു; രമ്യ ഹരിദാസ് ഇന്നലെ പാലക്കാട്, നേതൃത്വത്തെ അറിയിച്ചത് ഡൽഹിയിലെന്ന്

SEPTEMBER 6, 2026, 11:44 PM

തിരുവനന്തപുരം: ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസും കോൺഗ്രസ് നേതൃത്വവും തമ്മിലുള്ള തർക്കങ്ങൾക്കിടെ പുതിയ വിവാദം.പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷനെ രമ്യ തെറ്റിദ്ധരിപ്പിച്ചതായാണ് പുതിയ ആക്ഷേപം ഉയർന്നിരിക്കുന്നത്.ഡൽഹിയിലാണെന്ന് കാണിച്ച് പാർട്ടി നേതൃത്വത്തെയും എം.എം. ഹസൻ അധ്യക്ഷനായ മൂന്നംഗ അന്വേഷണ സമിതിയെയും അറിയിച്ചെങ്കിലും, രമ്യ പാലക്കാടാണ് ഉണ്ടായിരുന്നതെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

ചിറയിൻകീഴിലെ കോൺഗ്രസ് തർക്കങ്ങൾ അന്വേഷിക്കാൻ കെപിസിസി നിയോഗിച്ച എം.എം. ഹസൻ കമ്മീഷന്റെ യോഗത്തിൽ രമ്യ പങ്കെടുത്തിരുന്നില്ല. ഡൽഹി യാത്രയുടെ പേരിൽ നേതൃത്വത്തെയും കമ്മീഷനെയും ഒരുപോലെ കബളിപ്പിച്ചാണ് രമ്യ പാലക്കാടെത്തിയത് എന്നാണ് ഉയരുന്ന ആരോപണം.

രാത്രി 7.20-ലെ വിമാനത്തിൽ ഡൽഹിക്ക് പോകുമെന്ന് അറിയിച്ചിരുന്നെങ്കിലും, വിമാനത്താവളത്തിൽ എത്തിയ കേരള ഹൗസിന്റെ വാഹനം രമ്യയെ എടുക്കാതെയാണ് മടങ്ങിയത്. പാലക്കാട് ഡി സി സി പ്രസിഡന്റ് എ. തങ്കപ്പന്റെ വീട്ടിലെ ചടങ്ങിൽ പങ്കെടുക്കുകയും കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പുലർച്ചെ വരെ പാലക്കാട്ടുണ്ടായിരുന്നതായി താമസസ്ഥലത്തെ ഉടമയും സ്ഥിരീകരിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam