സുപ്രഭാതത്തിലെ മുഖ്യമന്ത്രിക്കെതിരായ മുഖപ്രസംഗം; എതിർപ്പുമായി സമസ്തയിലെ ഒരു വിഭാഗം

SEPTEMBER 6, 2026, 10:52 PM

കോഴിക്കോട്: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ നിലപാടിനെ വിമര്‍ശിച്ച മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് സുപ്രഭാതം പത്രത്തിലെ മുഖപ്രസംഗത്തിൽ എതിർപ്പുമായി സമസ്തയിലെ ഒരു വിഭാഗം.

മുഖപ്രസംഗത്തിന് പിന്നിൽ ലീഗ് വിരുദ്ധ വിഭാഗം എന്നാണ് വിമർശനം. രാഷ്ട്രീയ പോരിൽ സമസ്തയെ ഉപയോഗിക്കരുതെന്നും സമസ്തയിലെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നു.

കാന്തപുരം പോലും പ്രയോഗിക്കാത്ത വാക്കുകൾ ഉപയോഗിച്ചതിന് പിന്നിൽ ലീഗ് വിരുദ്ധരെന്നാണ് വിമർശനം ഉയരുന്നത്. കാന്തപുരത്തെ ചാരി ലക്ഷ്യം വെച്ചത് ലീഗിനെയും സർക്കാരിനെയുമാണ്. രാഷ്ട്രീയ പോരിൽ സമസ്തയെ ഉപയോഗിക്കരുതെന്നും വിമർശനം.

vachakam
vachakam
vachakam

കുരുടൻ ആനയെ തൊട്ടപോലെയാണ് സമുദായത്തിനകത്ത് കാന്തപുരം പറഞ്ഞതിനെ മുഖ്യമന്ത്രി വിമര്‍ശിച്ചത്. ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ത്ത സതീശനാണ് സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നത്. മുനമ്പം ഭൂമി വഖഫ് അല്ലെന്ന് പറഞ്ഞതും പി എം ശ്രീയുമായി മുന്നോട്ടുപോകാനുള്ള തീരുമാനവും അക്കമിട്ട് നിരത്തി മുസ്ലിം പിന്തുണയുള്ള മുഖ്യമന്ത്രിയെന്ന പ്രതിച്ഛായ മാറ്റാനുള്ള ശ്രമാമാണിതെന്നും സുപ്രഭാതം വിമര്‍ശിച്ചിരുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam