തിരുവനന്തപുരം: ഇസ്രായേലില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ തമിഴ്നാട് സ്വദേശികളായ രണ്ടുപേരെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. ട്രിച്ചി പട്ടുകോട്ടൈ സ്വദേശികളായ മുഹമ്മദ് അബ്ബാസ് (49), ആരോഗ്യസ്റ്റീഫന്‍ (38) എന്നിവരാണ് വിഴിഞ്ഞം പോലീസിന്റെ പിടിയിലായത്. അടിമലത്തുറ സ്വദേശിയായ ജോസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
ഇസ്രായേലിലെ പ്രമുഖ കമ്പനിയില്‍ വെല്‍ഡിങ് ജോലി വാഗ്ദാനം ചെയ്ത് കഴിഞ്ഞ മാര്‍ച്ചിലാണ് പ്രതികള്‍ ജോസില്‍ നിന്ന് അഞ്ചുലക്ഷം രൂപ കൈപ്പറ്റിയത്. വിസ നടപടികള്‍ പൂര്‍ത്തിയാക്കി ഓഗസ്റ്റ് പകുതിയോടെ വിമാനടിക്കറ്റ് നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഓഗസ്റ്റ് 15 ന് ശേഷം ഇവരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് ജോസും സുഹൃത്തുക്കളും തമിഴ്നാട്ടിലെ പ്രതികളുടെ നാട്ടിലെത്തി അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല.
തുടര്‍ന്നാണ് ഇരയായ ജോസ് വിഴിഞ്ഞം പോലീസില്‍ പരാതി നല്‍കിയത്. എസ്.എച്ച്.ഒ ഹേമന്ത് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ എം. പ്രശാന്ത്, എസ്.സി.പി.ഒ വിനയകുമാര്‍, സി.പി.ഒ റെജിന്‍ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്ടിലെ ട്രിച്ചി പട്ടുകോട്ടെയിലെത്തി പ്രതികളെ സാഹസികമായി പിടികൂടുകയായിരുന്നു. തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
