ചൈനയ്ക്ക് ആയുധങ്ങള്‍ വില്‍ക്കാന്‍ നീക്കമില്ല: അംബാസഡറുടെ അവകാശവാദം തള്ളി ട്രംപ്

SEPTEMBER 28, 2026, 6:07 PM

വാഷിംഗ്ടണ്‍: ചൈനയ്ക്ക് ആയുധങ്ങള്‍ വില്‍ക്കുന്നതിനെക്കുറിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനയിലെ യു.എസ് അംബാസഡര്‍ ഡേവിഡ് പെര്‍ഡ്യൂവിന്റെ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് വിഷയത്തില്‍ ട്രംപ് തന്നെ നേരിട്ട് നിലപാട് വ്യക്തമാക്കിയത്. അംബാസഡറുടെ പ്രസ്താവനയെ പൂര്‍ണമായും തള്ളിക്കളയുന്നതായിരുന്നു ട്രംപിന്റെ പ്രതികരണം.

മറ്റ് രാജ്യങ്ങള്‍ക്ക് യു.എസ് ആയുധങ്ങള്‍ വില്‍ക്കുന്ന കാര്യം ചൂണ്ടിക്കാട്ടി, 'കുറച്ച് ആയുധങ്ങള്‍ വാങ്ങാന്‍ താല്പര്യമുണ്ടോ' എന്ന് കൂടിക്കാഴ്ചയ്ക്കിടെ ട്രംപ് ഷി ജിന്‍പിംഗിനോട് ചോദിച്ചിരുന്നതായി അംബാസഡര്‍ പെര്‍ഡ്യൂ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ പരാമര്‍ശത്തില്‍ ട്രംപ് വലിയ ആശ്ചര്യം പ്രകടിപ്പിച്ചു. അത്തരമൊരു വിഷയത്തെക്കുറിച്ച് കേട്ടിട്ടുപോലുമില്ലെന്നും ചൈനയെന്ന പേരില്‍ തായ്‌വാനെക്കുറിച്ചായിരിക്കും അംബാസഡര്‍ പരാമര്‍ശിച്ചതെന്നാണ് കരുതുന്നതെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്ക മികച്ച പോര്‍ വിമാനങ്ങളും ആയുധങ്ങളും നിര്‍മ്മിക്കുന്നതിനാല്‍ വാങ്ങാന്‍ ചൈനയ്ക്ക് താല്പര്യമുണ്ടായേക്കാം. എന്നാല്‍ അങ്ങനെയൊരു ചര്‍ച്ച നടന്നിട്ടില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു.

അതിനിടെ വിഷയം അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയായതോടെ വിശദീകരണവുമായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും രംഗത്തെത്തി. നിലവിലെ യു.എസ് നിയമപ്രകാരം ചൈനയ്ക്ക് ആയുധങ്ങള്‍ വില്‍ക്കുന്നത് പൂര്‍ണ്ണമായി നിരോധിച്ചിട്ടുണ്ടെന്നും അത്തരം യാതൊരു പദ്ധതിയും അമേരിക്കയുടെ പരിഗണനയിലില്ലെന്നും ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു.

English summary

President Donald Trump has denied discussing potential U.S. arms sales to China during his recent meeting with Chinese leader Xi Jinping, directly contradicting earlier claims made by U.S. Ambassador to China David Perdue. While Perdue stated that Trump had pitched weapon purchases to Xi, Trump expressed surprise at the remark, suggesting the ambassador likely meant Taiwan and clarifying that no such offer was made. The U.S. State Department echoed Trump’s response, confirming that federal law strictly prohibits selling weapons to China and that no plans exist to do so.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam