വീടുവിട്ടിറങ്ങിയ 19 കാരിയും യുവാവും ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

SEPTEMBER 6, 2026, 10:36 AM

ശാസ്താംകോട്ട: ആറ് മാസമായി ഒന്നിച്ച് താമസിച്ച് വരികയായിരുന്ന യുവതിയെയും യുവാവിനെയും ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെളിയം വാളിയോട് ഐ.എച്ച്.ഡി.പി. ഉന്നതിയില്‍ അഭിരാമി (19), വെളിയം മറവന്‍കോട് സ്വദേശി രാജീവ് (26) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഞായറാഴ്ച രാവിലെ ശാസ്താംകോട്ട തടാകത്തിലെ അമ്പലക്കടവ് ഭാഗത്താണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. കടത്തുവള്ളക്കാരാണ് അഭിരാമിയുടെ മൃതദേഹം കടവിന് 50 മീറ്റര്‍ അകലെയായി ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി നടത്തിയ തിരച്ചിലില്‍, പത്തരയോടെ തടാകത്തില്‍ നിന്ന് രാജീവിന്റെ മൃതദേഹവും സ്‌കൂബ ടീം കണ്ടെത്തുകയായിരുന്നു. കടവില്‍ നിന്ന് രണ്ട് ബാഗുകളും ചെരുപ്പുകളും കണ്ടെടുത്തിട്ടുണ്ട്.

കാലങ്ങളായി പ്രണയത്തിലായിരുന്ന ഇവരുടെ വിവാഹത്തിന് വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇരുവരും വീടുവിട്ടിറങ്ങി വാടക വീട്ടില്‍ താമസിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ പൂയപ്പള്ളി പോലീസ് ഇവരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയെങ്കിലും ഒരുമിച്ച് ജീവിക്കാനാണ് തീരുമാനമെന്ന് ഇരുവരും പോലീസിനെ അറിയിക്കുകയായിരുന്നു.

ശനിയാഴ്ച വൈകീട്ടോടെയാണ് ഇരുവരും ശാസ്താംകോട്ടയില്‍ എത്തിയതെന്നാണ് കരുതുന്നത്. നഴ്സിങ് വിദ്യാര്‍ഥിനിയാണ് മരിച്ച അഭിരാമി. നിലവില്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങള്‍ തിങ്കളാഴ്ച പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam