ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് നേതാക്കൾ തമ്മിലുണ്ടായ കയ്യാങ്കളി; പാളയം പ്രദീപിനെയും സജാദിനെയും സസ്പെന്‍ഡ് ചെയ്തു

SEPTEMBER 6, 2026, 5:20 AM

തിരുവനന്തപുരം: ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുണ്ടായ കയ്യാങ്കളിയില്‍ നടപടിയുമായി കെപിസിസി. പാളയം പ്രദീപിനെയും എസ്. സജാദിനെയും പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു.   

പൊതുജനമധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന വിധത്തില്‍ ഗുരുതരമായ സംഘടനാപരമായ അച്ചടക്കലംഘനം നടത്തിയെന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുണ്ടായ കയ്യാങ്കളി വിവാദത്തില്‍ ജില്ലാ പഞ്ചായത്തംഗം സജിത്തും മണ്ഡലം വൈസ് പ്രസിഡന്റ് സജാദും ഇന്ന് അന്വേഷണ കമ്മിറ്റിക്ക് മുന്നില്‍ ഹാജരായിരുന്നു. സംഭവത്തില്‍ ഇരുവിഭാഗത്തിന്റെയും വിശദീകരണം അന്വേഷണ കമ്മിറ്റി കേട്ടിരുന്നു. പിന്നാലെയാണ് കെപിസിസിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

vachakam
vachakam
vachakam

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സസ്‌പെൻൻ്റ് ചെയ്തതായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam