പത്തനംതിട്ട: റാന്നിയിൽ യുവാവ് സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി.
പ്രതിയുടെ മൊബൈൽ ഫോണിലെ മോർഫ് ചെയ്ത ദൃശ്യങ്ങൾ മറ്റൊരാൾ സ്വന്തം മൊബൈലിലേക്ക് പകർത്തിയെന്നും പരാതിയിൽ പറയുന്നു.
വരവൂർ സ്വദേശിക്കെതിരെയാണ് മൂന്ന് സ്ത്രീകൾ പരാതി നൽകിയത്. ഇവരുടെ പരാതിയിൽ പൊലീസ് കേസെടുത്തെങ്കിലും തെളിവുകൾ കണ്ടെത്താനായിട്ടില്ല.
മറ്റൊരു മൊബൈലിൽ പകർത്തിയ ദൃശ്യം തെളിവായി കണക്കാക്കാനാകില്ലെന്നാണ് പൊലീസ് പറയുന്നത്. ലാപ്ടോപ്പും മൊബൈൽഫോണും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
