പാലക്കാട്: അട്ടപ്പാടിയില്‍ ഭവാനി പുഴയോരത്ത് മൂന്ന് ചാക്കുകളിലായി ഉപേക്ഷിച്ച നിലയില്‍ രണ്ടുപേരുടെ അഴുകിയ മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി. ഒരു യുവതിയുടെയും കുഞ്ഞിന്റെയുമാണ് മൃതദേഹങ്ങളെന്നാണ് പ്രാഥമിക നിഗമനം. പുതൂര്‍ ചാവടിയൂര്‍ ഭാഗത്തുനിന്നാണ് ഞെട്ടിക്കുന്ന രീതിയില്‍ ചാക്കുകെട്ടുകള്‍ കണ്ടെത്തിയത്.
ഞായറാഴ്ച വൈകീട്ട് മൂന്നുമണിയോടെ പ്രദേശത്ത് പശുവിനെ മേയ്ക്കാനെത്തിയ നാട്ടുകാരാണ് പുഴയോരത്ത് അഴുകിയ ദുര്‍ഗന്ധം വമിക്കുന്ന ചാക്കുകെട്ടുകള്‍ ശ്രദ്ധിച്ചത്. സംശയം തോന്നി ഒരു ചാക്ക് തുറന്നുപരിശോധിച്ചപ്പോഴാണ് മനുഷ്യശരീരഭാഗങ്ങളാണെന്ന് വ്യക്തമായത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പുതൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഒരു ചാക്കില്‍ രണ്ട് തലഭാഗങ്ങള്‍
കണ്ടെത്തിയ മൂന്ന് ചാക്കുകളില്‍ ഒന്നഴിച്ചു പരിശോധിച്ചപ്പോള്‍ ഒരു യുവതിയുടെയും കുഞ്ഞിന്റെയും തലഭാഗങ്ങളാണ് കണ്ടെത്തിയത്. മരിച്ച യുവതിക്ക് ഏകദേശം 30 വയസ്സ് പ്രായം വരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ മറ്റ് രണ്ട് ചാക്കുകെട്ടുകള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി മാറ്റിയിരിക്കുകയാണ്. കൂടുതല്‍ ഫോറന്‍സിക്, പോസ്റ്റ്മോര്‍ട്ടം പരിശോധനകള്‍ക്കായി മൃതദേഹഭാഗങ്ങള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
സംഭവ സ്ഥലത്ത് ഫോറന്‍സിക് വിഭാഗവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ക്രൂരമായ കൊലപാതകമാണെന്ന സംശയത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സമീപകാലത്ത് മേഖലയില്‍നിന്നും അയല്‍ ജില്ലകളില്‍ നിന്നും കാണാതായവരുടെ വിവരങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
