ന്യൂഡല്‍ഹി: ഡല്‍ഹി സത്യനികേതനില്‍ അഞ്ചുനില പി.ജി ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഇതിനകം ഒമ്പത് പേരെ രക്ഷപ്പെടുത്തി എയിംസില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ കഴിയുന്നവരില്‍ അഞ്ച് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
അപകട സമയത്ത് അന്‍പതോളം വിദ്യാര്‍ഥികള്‍ കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നു. തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളില്‍ നിന്ന് ഇപ്പോഴും സഹായമഭ്യര്‍ത്ഥിച്ചുള്ള ഫോണ്‍ കോളുകള്‍ എത്തുന്നുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ ഇവിടുള്ളവരുമായി നിരന്തരം ആശയവിനിമയം നടത്തിവരികയാണെന്നും എല്ലാവരെയും സുരക്ഷിതരായി പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണെന്നും എം.എല്‍.എ അനില്‍ ശര്‍മ അറിയിച്ചു.
മോട്ടിലാല്‍ നെഹ്റു, ആത്മാറാം സനാതന്‍ ധര്‍മ, ശ്രീ വെങ്കടേശ്വരാ എന്നീ കോളജുകളിലെ വിദ്യാര്‍ഥികളാണ് കെട്ടിടത്തിലെ 15 മുറികളിലായി താമസിച്ചിരുന്നത്. താഴത്തെ നിലയില്‍ നടന്നിരുന്ന നിര്‍മാണ പ്രവൃത്തികളാണ് അപകടത്തിന് കാരണമായതെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
