വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഫെഡറല്‍ തിരഞ്ഞെടുപ്പ് അന്വേഷണത്തിന്റെ ഭാഗമായി മുന്‍ പ്രത്യേക കൗണ്‍സെല്‍ ജാക്ക് സ്മിത്ത് മാധ്യമപ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും ഫോണ്‍ സന്ദേശങ്ങള്‍ ശേഖരിച്ചതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഫോക്‌സ് ന്യൂസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അമ്പതോളം പ്രമുഖ മാധ്യമപ്രവര്‍ത്തകരും ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരും തമ്മിലുള്ള നിര്‍ണായക ആശയവിനിമയങ്ങളാണ് അന്വേഷണ സംഘം കൈക്കലാക്കിയത്.
സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയുടെ നിര്‍ണായക ഹിയറിങിന് തൊട്ടുമുമ്പ് ഫോക്‌സ് ന്യൂസ് ഡിജിറ്റലാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
അന്വേഷണം ജനപ്രതിനിധികളില്‍ മാത്രം ഒതുങ്ങാതെ മാധ്യമരംഗത്തേക്കും വ്യാപിപ്പിച്ചു എന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ട്രംപിന്റെ ആദ്യ ഭരണകാലത്തെ 87 വൈറ്റ് ഹൗസ് ഫോണുകളിലെ സന്ദേശങ്ങള്‍ ആവശ്യപ്പെട്ട് നാഷണല്‍ ആര്‍ക്കൈവ്‌സിന് നല്‍കിയ സബ്പീനയിലൂടെയാണ് സ്മിത്തിന്റെ സംഘം ഈ ഡാറ്റ കരസ്ഥമാക്കിയത്. ഇത് തികച്ചും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അധികാര ദുര്‍വിനിയോഗവും കടന്നുകയറ്റവുമാണെന്ന് സെനറ്റ് ജുഡീഷ്യറി കമ്മിറ്റി ചെയര്‍മാന്‍ ചക്ക് ഗ്രമലൈി രൂക്ഷമായി വിമര്‍ശിച്ചു.
ഫോക്‌സ് ന്യൂസിന് പുറമെ സി.എന്‍.എന്‍, സി.ബി.എസ് ന്യൂസ്, എന്‍.ബി.സി ന്യൂസ്, സി.എന്‍.ബി.സി, വാള്‍ സ്ട്രീറ്റ് ജേണല്‍, വാഷിംഗ്ടണ്‍ പോസ്റ്റ്, ബ്ലൂംബെര്‍ഗ്, റോയിട്ടേഴ്‌സ്, അസോസിയേറ്റഡ് പ്രസ്സ് തുടങ്ങിയ മുന്‍നിര വാര്‍ത്താ ഏജന്‍സികളിലെ മാധ്യമപ്രവര്‍ത്തകരുടെ ആശയവിനിമയങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. പ്രമുഖ മാധ്യമപ്രവര്‍ത്തകനായ മാര്‍ക്ക് ലെവിന്റെ പരിപാടിയുമായി ബന്ധപ്പെട്ട വിവരങ്ങളും മീഡിയ റിസര്‍ച്ച് സെന്റര്‍ അടക്കമുള്ള സ്ഥാപനങ്ങളുടെ ഡാറ്റയും ഇതില്‍ ഉള്‍പ്പെടുന്നു.
നിയമപരമായ പരിരക്ഷയുള്ള സന്ദേശങ്ങള്‍ വേര്‍തിരിച്ചു മാറ്റുന്നതില്‍ അന്വേഷണ സംഘം വീഴ്ച വരുത്തിയോ എന്നതില്‍ കടുത്ത ആശങ്ക ഉയര്‍ന്നിട്ടുണ്ട്. സ്വകാര്യതയും നിയമപരിരക്ഷയുമുള്ള വിവരങ്ങള്‍ ചോരുന്നത് തടയാന്‍ എന്ത് ഫില്‍ട്ടറിംഗ് പ്രോട്ടോക്കോളുകളാണ് ഉപയോഗിച്ചതെന്നും, പരിശോധനയ്ക്ക് ആരെയാണ് ചുമതലപ്പെടുത്തിയതെന്നും വ്യക്തമാക്കി മറുപടി നല്‍കാന്‍ സെനറ്റര്‍മാരായ ചക്ക് ഗ്രമലൈിയും റോണ്‍ ജോണ്‍സണും ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിനോടും എഫ്.ബി.ഐയോടും ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
