ഫോമാ 2020 ഹൗസിങ് പ്രോജക്ട്: കോതമംഗലത്തെ വീടിന്റെ കട്ടിള വയ്പ്പ് നടന്നു

NOVEMBER 13, 2026, 11:26 PM

കോതമംഗലം: അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമാ പ്രഖ്യാപിച്ച 'ഫോമാ 2020 ഹൗസിങ് പ്രോജക്ടി'ന്റെ ഭാഗമായി നിർമിക്കുന്ന വീടിന്റെ  വീടിന്റെ കട്ടിള വയ്പ്പ് എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിലുള്ള കോട്ടപ്പടി പഞ്ചായത്തിലെ അയപ്പാറയിൽ അങ്കമാലി എം.എൽ.എ ഷിബു തെക്കുംപുറത്തിന്റെ സാന്നിധ്യത്തിൽ നടന്നു.

കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവകുമാർ, ഫോമാ മുൻ ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ബിജു സക്കറിയ അദ്ദേഹത്തിന്റെ ഭാര്യ ജിനി സ്‌കറിയ എന്നിവർ അമേരിക്കയിൽ നിന്ന്  സാന്നിധ്യമറിയിച്ചു.

പദ്ധതിയുടെ ഭാഗമായി ആദ്യ വീടിന് പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ പഞ്ചായത്തിലെ ചെങ്ങരൂരിൽ തിരുവല്ല എം.എൽ.എ അഡ്വ. വർഗീസ് മാമൻ തറക്കല്ലിട്ടിരുന്നു.

vachakam
vachakam
vachakam

ഫോമയുടെ 2026-2028 കാലയളവിലേക്കുള്ള പുതിയ ഭരണസമിതി പ്രഖ്യാപിച്ച പ്രധാന ജീവകാരുണ്യ പദ്ധതികളിലൊന്നാണ് 'ഫോമാ 2020 ഹൗസിങ് പ്രോജക്ട്'.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam