ഹ്യൂസ്റ്റൺ (ടെക്‌സസ്): 'ഏതു വഴി പോകണം?' എന്ന് ചോദിച്ചാൽ 'Which Way' എന്നു മറുപടി കിട്ടുന്ന ഒരിടമുണ്ട് ടെക്‌സസിൽ. ചോദ്യം തിരിച്ചുചോദിച്ചതാണെന്ന് കരുതേണ്ട. ഹ്യൂസ്റ്റണിലെ നോർത്ത് കിംഗ്‌വുഡ് ഫോറസ്റ്റ് എന്ന പാർപ്പിടമേഖലയിൽ 'Which Way' എന്നത് ശരിക്കുമൊരു തെരുവിന്റെ പേരാണ്.
അവിടെ 'Right Way'യിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞാൽ 'Which Way'യിൽ എത്താം. കേട്ടാൽ തമാശ പോലെ തോന്നുമെങ്കിലും, ആ തെരുവിലെ ഒരു വീട്ടിലെത്താൻ നൽകിയ യഥാർഥ വഴിനിർദേശമാണിത്.
'എന്റെ വഴി' എന്നർഥമുള്ള 'My Way', 'നേരെയുള്ള വഴി' എന്നർഥമുള്ള 'tSraight Way', 'അതേ വഴി' എന്നർഥമുള്ള 'Same Way' എന്നിവയും ഇതേ പ്രദേശത്തെ തെരുവുകളാണ്. 'ഈ വഴി'യും 'ആ വഴി'യും ഇവിടെ വെറും വഴിനിർദേശങ്ങളല്ല. 'This Way' എന്നും 'That Way' എന്നും പേരുള്ള തെരുവുകളുണ്ട്. 'ഏതെങ്കിലും വഴി' എന്നർഥമുള്ള 'Any Way'യും ആ കൂട്ടത്തിലുണ്ട്.
ടെക്‌സസിൽ ഈ വാക്കുകളി കിംഗ്‌വുഡിൽ മാത്രം ഒതുങ്ങുന്നില്ല. ഹ്യൂസ്റ്റണിന് തെക്കുള്ള ലേക്ക് ജാക്‌സൺ നഗരത്തിലും 'This Way', 'That Way', 'Any Way' എന്നീ തെരുവുകളുണ്ട്. 1940കളിൽ വാസ്തുശിൽപി ആൽഡൻ ബി. ഡൗ ആസൂത്രണം ചെയ്ത ആ നഗരത്തിൽ വാണിജ്യകേന്ദ്രത്തെ ചുറ്റുന്ന റോഡിന് 'Circle Way' എന്നും നഗരമധ്യത്തിലെ റോഡിന് 'Center Way' എന്നും പേരിട്ടു.
അതുകൊണ്ട് കിംഗ്‌വുഡിൽ ആരെങ്കിലും 'My Way' വഴി വന്നാൽ മതി എന്നു പറഞ്ഞാൽ തർക്കിക്കേണ്ട. അവർ പറഞ്ഞത് സ്വന്തം അഭിപ്രായമല്ല, തെരുവിന്റെ പേരായിരിക്കാം!
അനിൽ മറ്റത്തിക്കുന്നേൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
