തിരുവനന്തപുരം: ചിറയിൻകീഴ് എംഎല്‍എ രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ കയ്യാങ്കളിയിൽ കെപിസിസി അന്വേഷണം തുടങ്ങി. ഇന്ദിരാഭവനിൽ എം എം ഹസ്സൻ അധ്യക്ഷനായ സമിതി നേതാക്കളുടെ മൊഴി രേഖപ്പെടുത്തി.
ചിറയിൻകീഴിലെ തമ്മലടിയിൽ നേതാക്കളെ ഒറ്റയ്ക്ക് കണ്ടാണ് സമിതി മൊഴിയെടുക്കുന്നത്. എന്നാല്‍, രമ്യ ഹരിദാസും പാളയം പ്രദീപും സമിതിക്ക് മുന്നിൽ നേരിട്ട് ഹാജരായിട്ടില്ല. രമ്യ ഹരിദാസ് അന്വേഷണ സമിതിയോട് ഫോണിലാണ് സംസാരിച്ചത്. രമ്യ ഹരിദാസ് ദില്ലിയിൽ നിന്നും മടങ്ങി വന്നശേഷം വീണ്ടും സംസാരിക്കുമെന്ന് എം എം ഹസ്സൻ അറിയിച്ചു.
അതേസമയം, രമ്യ ഹരിദാസിനും പാളയം പ്രദീപിനുമെതിരെയും നേതാക്കൾ സമിതിക്ക് മുന്നിൽ പരാതിപ്പെട്ടു. എന്നാൽ, സജിത്താണ് പ്രശ്നങ്ങൾ വഷളാക്കിയതെന്നാണ് മറുഭാഗം സമിതിയെ അറിയിച്ചിരിക്കുന്നത്.
പാര്‍ട്ടിക്കാകെ നാണക്കേടായ തമ്മലിടി അതീവ ഗൗരവത്തോടെയാണ് നേതൃത്വം കാണുന്നത്. അതിനാലാണ് മുന്‍ കെപിസിസി അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ എംഎം ഹസ്സനെ തന്നെ അന്വേഷണത്തിന് നിയോഗിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
