ന്യൂഡൽഹി: 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചും അഭിനയ രംഗത്തേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചും മനസ്സ് തുറന്ന് മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി.
തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് തനിക്ക് വലിയൊരു ആശ്വാസകരമായ അനുഭവമായിരുന്നു എന്ന് ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അമേഠി മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് കിഷോരി ലാൽ ശർമ്മയോടാണ് സ്മൃതി ഇറാനി പരാജയപ്പെട്ടത്.
"രാഷ്ട്രീയത്തിലേക്ക് കടന്നുവരുമ്പോൾ കാര്യങ്ങൾ തെളിയിക്കാനുണ്ടായിരുന്ന ഒരു സ്മൃതി ഇറാനിയായിരുന്നു. എന്നാൽ 2024-ൽ തോൽവി നേരിട്ട സ്മൃതിക്ക് സമൂഹത്തിന് എന്തെങ്കിലും സംഭാവന നൽകാനാണ് ആഗ്രഹം. തോൽവിക്ക് ശേഷം മാധ്യമ-വിനോദ രംഗത്തെ പ്രമുഖരെ വിളിച്ച് എനിക്ക് ജോലിയൊന്നുമില്ലെന്നും ജോലി നൽകണമെന്നും നേരിട്ട് ആവശ്യപ്പെടുകയായിരുന്നു."
ജിയോഹോട്ട്സ്റ്റാർ വൈസ് ചെയർമാൻ ഉദയ് ശങ്കറിനെ വിളിച്ചാണ് ജോലി ആവശ്യപ്പെട്ടതെന്നും, തനിക്ക് ജോലി നഷ്ടപ്പെടാൻ കാരണം അദ്ദേഹമായിരുന്നുവെങ്കിൽ വീണ്ടും ജോലി നൽകിയതും അദ്ദേഹം തന്നെയാണെന്ന് സ്മൃതി കൂട്ടിച്ചേർത്തു. ബി.ജെ.പിയുടെ ദേശീയ ജനറൽ സെക്രട്ടറിയായി സംഘടനാ പ്രവർത്തനങ്ങളിൽ തുടരുന്നതിനൊപ്പം തന്നെയാണവർ അഭിനയരംഗത്തും സജീവമായത്.
2025 ജൂലൈയിൽ 'ക്യോൻകി സാസ് ഭീ കഭി ബഹു തീ' എന്ന പ്രശസ്തമായ ജനപ്രിയ പരമ്പരയുടെ രണ്ടാം ഭാഗത്തിലൂടെയാണ് സ്മൃതി ടെലിവിഷൻ രംഗത്തേക്ക് തിരികെയെത്തിയത്. താരം വീണ്ടും 'തുളസി വീരാണി' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ അമർ ഉപാധ്യായ 'മിഹിർ വീരാണി'യായി തിരിച്ചെത്തി. സ്റ്റാർ പ്ലസിലും ജിയോഹോട്ട്സ്റ്റാറിലുമായി സംപ്രേഷണം ചെയ്യുന്ന ഈ ഷോ വലിയ ജനപ്രീതി നേടി മുന്നേറുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
