ഡൽഹിയിലെ സത്യ നികേതനിൽ കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

SEPTEMBER 6, 2026, 4:02 AM

ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ സത്യ നികേതനിൽ ബഹുനില കെട്ടിടം തകർന്നു വീണ് വൻ അപകടം. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തിയപ്പോൾ, നിരവധി പേർ ഇനിയും കുടുങ്ങിക്കിടക്കുന്നതായി ഭയപ്പെടുന്നു. പ്രദേശവാസികളും അഗ്നിശമന സേനയും ദേശീയ ദുരന്തനിവാരണ സേനയും  ചേർന്ന് സ്ഥലത്ത് തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്.

ഞായറാഴ്ച ഉച്ചയ്ക്ക് 1:30 ഓടെയായിരുന്നു അപകടം. പേയിംഗ് ഗസ്റ്റ്  കേന്ദ്രമായി പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് പൂർണ്ണമായി നിലംപൊത്തിയത്. അടുത്തുള്ള കോളേജുകളിലെ നിരവധി വിദ്യാർത്ഥികൾ താമസിച്ചിരുന്ന കെട്ടിടമായതിനാൽ കൂടുതൽ വിദ്യാർത്ഥികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ടെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

വലിയ കോൺക്രീറ്റ് സ്ലാബുകൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതിന്റെയും അവരെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തകർ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജെ.സി.ബി ഉൾപ്പെടെയുള്ള യന്ത്രങ്ങൾ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്ത് കൂടുതൽ ആളുകളെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam