സംവിധായകൻ ആർ ശരത് അന്തരിച്ചു

SEPTEMBER 6, 2026, 9:13 PM

തിരുവനന്തപുരം: സംവിധായകൻ ആർ ശരത് (65) അന്തരിച്ചു. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. കരൾരോഗ ബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് വിയോഗം.

ഇംഗ്ലീഷ് സാഹിത്യത്തിലും പത്രപ്രവർത്തനത്തിലും ബിരുദാനന്തര ബിരുദം നേടിയ ശരത്, സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻ ഡെപ്യൂട്ടി ആയാണ് വിരമിച്ചത്. വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ ഡയറക്ടറായും കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിലെ ഭാരത് ഭവന്റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 സായാഹ്നം, സ്ഥിതി, സീലാബതി, ദി ഡിസയർ: എ ജേർണി ഓഫ് എ വുമൺ, പരുദീസ, ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു, സ്വയം തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു.

vachakam
vachakam
vachakam

ഡോക്യുമെന്ററി സംവിധായകൻ ആയിട്ടാണ് ആർ ശരത് സിനിമാ ജീവിതം ആരംഭിച്ചത്. 2000ൽ നിരൂപക പ്രശംസ നേടിയ സായാഹ്നം എന്ന നാടകത്തിലൂടെയാണ് ഫീച്ചർ ഫിലിം നിർമ്മാണത്തിലേക്ക് ആർ ശരത് കടക്കുന്നത്. പരിസ്ഥിതി, ആണവ വിരുദ്ധ വിഷയങ്ങളെ കേന്ദ്രീകരിച്ചുള്ള ഈ ചിത്രത്തിന് ഏഴ് സംസ്ഥാന ചലച്ചിത്ര അവാർഡുകളും ഒരു ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. വേറിട്ട സിനിമകൾ ഒരുക്കിയ സംവിധായകനായിരുന്നു ശരത്.

സെക്രട്ടേറിയറ്റിൽ ജോലി ചെയ്യുന്ന ദമ്പതികളുടെ കഥ പറയുന്ന സ്ഥിതി എന്ന സിനിമ മികച്ച പ്രതികരണം നേടിയിരുന്നു. പുരാണി ഡൺ അദ്ദേഹത്തിന്റെ ഹിന്ദി ഹ്രസ്വചിത്രമാണ്. ദി ഡിസയർ: എ ജേർണി ഓഫ് എ വുമൺ എന്ന പേരിൽ ഇന്തോ-ചൈനീസ് സഹ-നിർമ്മാണ ഹിന്ദി ഫീച്ചർ ഫിലിം ശരത് സംവിധാനം ചെയ്തിരുന്നു. ഇതും വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും നിരവധി ബഹുമതികൾ നേടുകയും ചെയ്തിരുന്നു.


vachakam
vachakam
vachakam

 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam