കൊല്ലം: ബി.ജെ.പി. സംസ്ഥാന, ജില്ലാ ഘടകങ്ങളിൽ അടിമുടി മാറ്റമുണ്ടാകില്ല. നിലവിലെ ഭാരവാഹികളിൽ ഏഴോ എട്ടോ പേരെ ഒഴിവാക്കി, സംസ്ഥാനനേതൃത്വം തയ്യാറാക്കിയ പട്ടിക കേന്ദ്രനേതൃത്വം വെട്ടിയെന്നാണ് വിവരം.
ശോഭാ സുരേന്ദ്രൻ അടക്കമുള്ള നാല് ജനറൽ സെക്രട്ടറിമാരെയും നിലനിർത്തി, പുനഃസംഘടന നടത്തിയാൽ മതിയെന്ന് നേരത്തേ കേന്ദ്രനേതൃത്വം നിർദേശിച്ചിരുന്നു. നിലവിലെ നാല് ജനറൽ സെക്രട്ടറിമാർക്കും പുതിയ ചുമതലകൾ നൽകിയതോടെ ഇവരെയാരെയും മാറ്റില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
നിയമസഭാ കക്ഷിനേതാവിനെ തീരുമാനിച്ചതുമുതൽ പാർട്ടി കേരളഘടകത്തിൽ ഉരുണ്ടുകൂടിയിട്ടുള്ള അസ്വാരസ്യങ്ങളുടെ തുടർച്ചയാണ് കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലെന്നാണ് സൂചന. വി. മുരളീധരനെ ഒഴിവാക്കിയതിൽ പാർട്ടിയിലെ ഒരുവിഭാഗത്തിന് അമർഷമുണ്ട്. പ്രമുഖ കേന്ദ്ര നേതാക്കളും ഇക്കൂട്ടത്തിൽപ്പെടും.
ഏകപക്ഷീയമായ പുനഃസംഘടനയ്ക്ക് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തയ്യാറെടുക്കുെന്നന്നു കാട്ടി കേന്ദ്രനേതൃത്വത്തിനു മുന്നിൽ പരാതിയെത്തിയിരുന്നു. ഭാരവാഹികളെ ഗ്രൂപ്പ് അടിസ്ഥാനത്തിൽ വെട്ടിനിരത്തിയെന്ന പ്രതീതിയുണ്ടാകരുതെന്ന് കേന്ദ്രനേതൃത്വം നിർദേശിച്ചത്,
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
