യുദ്ധ ഫണ്ടിനായി പോൺ നിയമവിധേയമാക്കാൻ ഉക്രെയ്ൻ; ലക്ഷ്യം കോടികളുടെ നികുതി വരുമാനം  

SEPTEMBER 6, 2026, 10:35 PM

കീവ്: റഷ്യക്കെതിരായ യുദ്ധം നീണ്ടുപോകുന്ന പശ്ചാത്തലത്തിൽ, രാജ്യ പ്രതിരോധത്തിന് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിനായി പോണോഗ്രാഫി നിയമവിധേയമാക്കാൻ ഉക്രെയ്ൻ ആലോചിക്കുന്നു. രാജ്യത്ത് നിലവിൽ നിയമവിരുദ്ധമായ  പ്രവർത്തിക്കുന്ന അഡൽറ്റ് കണ്ടന്റ് ഇൻഡസ്ട്രിയെ നിയമപരമായ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള ബില്ലിന് ഉക്രെയ്ൻ പാർലമെന്റ് പ്രാഥമിക അംഗീകാരം നൽകി കഴിഞ്ഞു. ദ വോൾ സ്ട്രീറ്റ് ജേണലാണ് ഈ വാർത്ത പുറത്തുവിട്ടത്.

പാർലമെന്റിലെ ധനകാര്യ സമിതി അധ്യക്ഷനും പ്രതിപക്ഷ എം.പിയുമായ യാരോസ്ലാവ് ഷെലെസ്നിയാക്കിന്റെ  നേതൃത്വത്തിലാണ് ഈ നിയമനിർമ്മാണം പുരോഗമിക്കുന്നത്. പോണോഗ്രാഫി നിയമവിധേയമാക്കുന്നതിലൂടെ പ്രതിവർഷം 2.5 കോടി ഡോളർ (ഏകദേശം 200 കോടിയോളം രൂപ) നികുതിയിനത്തിൽ സർക്കാരിലേക്ക് സമാഹരിക്കാൻ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഉക്രെയ്നിന്റെ പ്രതിവർഷ പ്രതിരോധ ചെലവായ 120 ബില്യൺ ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ചെറിയ തുകയാണെങ്കിലും, പ്രതിരോധ മേഖലയ്ക്ക് ആവശ്യമായ 30,000 ഡ്രോണുകൾ വാങ്ങാൻ ഈ തുക തികയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഉക്രെയ്നിൽ പോണോഗ്രാഫി നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും കൈവശം വെക്കുന്നതും ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വലിയ കുറ്റകൃത്യമാണ്. എന്നാൽ അഡൽറ്റ് പ്ലാറ്റ്‌ഫോമായ 'ഓൺലിഫാൻസ്' വഴി 2023-ൽ മാത്രം 7,900 ഉക്രേനിയക്കാർ 131 ദശലക്ഷത്തിലധികം ഡോളർ വരുമാനം ഉണ്ടാക്കിയതായി കണക്കുകൾ വ്യക്തമാക്കുന്നു. 

vachakam
vachakam
vachakam

നിയമപ്രകാരം പോൺ നിർമ്മാണം കുറ്റകരമാണെങ്കിലും തങ്ങളുടെ വരുമാനം വെളിപ്പെടുത്തി നികുതി അടയ്ക്കാൻ നികുതി വകുപ്പ് ഇവരോട് ആവശ്യപ്പെടുന്നുണ്ട്. നികുതി വെട്ടിച്ചാൽ അതിന് കേസെടുക്കും, മറിച്ച് നികുതി അടയ്ക്കാനായി വരുമാനം വെളിപ്പെടുത്തിയാൽ പോണോഗ്രാഫി നിയമപ്രകാരം കേസിൽപ്പെടും എന്ന വിചിത്രമായ അവസ്ഥയിലാണ് അഡൽറ്റ് കണ്ടന്റ് നിർമ്മാതാക്കൾ ഉള്ളത്.

ഈ നിയമവിരുദ്ധ സാഹചര്യം വ്യാപകമായ അഴിമതിക്കാണ് വഴിതുറന്നിരിക്കുന്നത്. പൊലീസുകാർ അഡൽറ്റ് കണ്ടന്റ് നിർമ്മാതാക്കളെ ഭീഷണിപ്പെടുത്തി മാസം തോറും ലക്ഷക്കണക്കിന് രൂപ കൈക്കൂലി വാങ്ങുന്നതായി ആരോപണമുണ്ട്. ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള പ്രമുഖ കണ്ടന്റ് ക്രിയേറ്ററായ സ്വെറ്റ്‌ലാന ദ്വോർനിക്കോവയുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തുകയും നികുതി അടയ്ക്കാനായി സൂക്ഷിച്ചിരുന്ന 2,00,000 ഡോളർ പണം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. 

ഇത്തരത്തിലുള്ള നിയമനടപടികളും ഭീഷണികളും ഭയന്ന് ഭൂരിഭാഗം കണ്ടന്റ് ക്രിയേറ്റർമാരും ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് താമസം മാറ്റുകയോ അവിടെപ്പോയി വിഡിയോ ചിത്രീകരിക്കുകയോ ആണ് ചെയ്യുന്നത്. നിയമം പാസ്സാക്കുന്നതിലൂടെ നിലവിലെ അഴിമതി തടയാനും, കണ്ടന്റ് ക്രിയേറ്റർമാരെ നിയമക്കുരുക്കിൽ നിന്ന് ഒഴിവാക്കാനും, അതിലൂടെ ലഭിക്കുന്ന നികുതി വരുമാനം പൂർണ്ണമായും യുദ്ധ ആവശ്യങ്ങൾക്കായി വിനിയോഗിക്കാനും കഴിയുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam