ജറുസലേം: ലെബനനിലെയും ഗാസാമുനമ്പിലെയും ഇസ്രയേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ ഇസ്രയേലിനോട് ഔദ്യോഗികമായി കൂട്ടിച്ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേല്‍ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച്. ഇതിന് പുറമെ അധിനിവേശ വെസ്റ്റ് ബാങ്കിലുള്ള പാലസ്തീന്‍കാര്‍ക്കെതിരെ പുതിയ യുദ്ധമുന്നണി തുറക്കണമെന്നും ഇസ്രയേലി മാധ്യമമായ വൈനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
ഗാസയിലെ യെല്ലോ ലൈന്‍ വരെയുള്ള ഭാഗങ്ങളും തെക്കന്‍ ലെബനനിലെ ലിതാനി നദി വരെയുമുള്ള പ്രദേശങ്ങളാണ് നിലവില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ അധീനതയിലുള്ളതെന്നും ഈ മേഖലകള്‍ രാജ്യത്തിന്റെ ഭാഗമാക്കണമെന്നും സ്‌മോട്രിച്ച് വ്യക്തമാക്കി. യുദ്ധം ആരംഭിച്ച ഇടത്തുതന്നെ അത് അവസാനിക്കുകയാണെങ്കില്‍ ഭാവിയില്‍ മറ്റൊരു യുദ്ധം തുടങ്ങുന്നതില്‍ നിന്ന് ശത്രുക്കളെ പിന്തിരിപ്പിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെസ്റ്റ് ബാങ്കില്‍ സൈനിക നടപടികളിലൂടെ ഭീകരതയെ പിന്തുണയ്ക്കുന്ന പാലസ്തീന്‍ അതോറിറ്റിയെ പൂര്‍ണ്ണമായും തകര്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തീവ്ര വലതുപക്ഷ പാര്‍ട്ടിയുടെ നേതാവായ സ്‌മോട്രിച്ച്, 1967 മുതല്‍ ഇസ്രയേലിന്റെ അധീനതയിലുള്ള വെസ്റ്റ് ബാങ്ക് പ്രദേശം മുഴുവനായും ഇസ്രയേലിനോട് കൂട്ടിച്ചേര്‍ക്കണമെന്ന് നിരന്തരം വാദിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളില്‍ ഒരാളാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
