യു.എസ് ജീവിതത്തിന് വിട നല്‍കി നാട്ടില്‍ തിരിച്ചെത്തിയിട്ടും സമാധാനമില്ല; യുകെയില്‍ പ്രിന്‍സ് ഹാരി നേരിടുന്ന പുതിയ പ്രതിസന്ധികള്‍

SEPTEMBER 26, 2026, 10:12 AM

ലണ്ടന്‍: ആറ് വര്‍ഷത്തെ യു.എസ് ജീവിതത്തിന് വിരാമമിട്ട് ബ്രിട്ടനിലേക്ക് തിരിച്ചെത്തിയതില്‍ സന്തോഷം പങ്കുവെച്ച് സസെക്‌സ് ഡ്യൂക്ക് പ്രിന്‍സ് ഹാരി. ബ്രിട്ടീഷ് മണ്ണിലേക്ക് മടങ്ങിയെത്താന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും കുട്ടികള്‍ ഇവിടുത്തെ സ്‌കൂള്‍ ജീവിതവുമായി പൊരുത്തപ്പെട്ടു വരുന്നതായും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം ജൂലൈയില്‍ ബര്‍മിംഗ്ഹാമില്‍ നടക്കാനിരിക്കുന്ന ഇന്‍വിക്ടസ് ഗെയിംസിന്റെ ഒരുക്കങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കനേഡിയന്‍ നെറ്റ്‌വര്‍ക്കായ സിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹാരി മനസ്സ് തുറന്നത്.

2020 ല്‍ രാജകുടുംബത്തിലെ മുതിര്‍ന്ന ചുമതലകള്‍ ഒഴിഞ്ഞ് അമേരിക്കയിലേക്ക് ചേക്കേറിയ പ്രിന്‍സ് ഹാരിയും ഭാര്യ മേഗന്‍ മാര്‍ക്കിളും കഴിഞ്ഞ മാസമാണ് യുകെയില്‍ സ്ഥിരതാമസമാക്കാന്‍ തിരിച്ചെത്തിയത്. ലണ്ടന് പുറത്തുള്ള കോട്സ്വോള്‍ഡ്‌സിലെ ഒരു സ്വകാര്യ വസതിയിലാണ് നിലവില്‍ കുടുംബം താമസിക്കുന്നത്.

തുടക്കത്തിലേ സുരക്ഷാ ഭീഷണി; മക്കളുടെ സ്‌കൂള്‍ മാറ്റി

യുകെയിലെത്തിയതിന് പിന്നാലെ സുരക്ഷാ കാരണങ്ങളാല്‍ ഇവരുടെ മക്കളായ ആര്‍ച്ചിയുടെയും (7) ലിലിബെറ്റിന്റെയും (5) സ്‌കൂള്‍ മാറ്റേണ്ടി വന്നു. പുതിയ സ്‌കൂളില്‍ ചേര്‍ന്ന് ദിവസങ്ങള്‍ക്കകമാണ് സുരക്ഷാ സംഘത്തിന്റെ നിര്‍ദ്ദേശ പ്രകാരം ഈ തീരുമാനം. സ്‌കൂളിലേക്കുള്ള വന്‍ ഗതാഗതക്കുരുക്കും ദൂരവും സുരക്ഷയെ ബാധിക്കുമെന്ന സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി.

രാജകുടുംബവുമായി അകല്‍ച്ച; കത്തുമായി ചാള്‍സ് രാജാവ്

ഹാരിയുടെയും മേഗന്റെയും തിരിച്ചുവരവ് രാജകുടുംബത്തില്‍ പുതിയ അസ്വാരസ്യങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ടെന്നാണ് സൂചന. യുകെയില്‍ എത്തിയ ശേഷം മേഗന്‍ മാര്‍ക്കിള്‍ പൊതുവേദികളില്‍ നിന്ന് പൂര്‍ണ്ണമായും മാറിനില്‍ക്കുകയാണ്. എന്നാല്‍ ഇന്‍വിക്ടസ് ഗെയിംസുമായി ബന്ധപ്പെട്ട പരിപാടികളില്‍ ഹാരി സജീവമാണ്. കഴിഞ്ഞ ആഴ്ച ബര്‍മിംഗ്ഹാമിലെ സ്‌കൂള്‍ സന്ദര്‍ശിച്ച അദ്ദേഹം വിദ്യാര്‍ത്ഥികളോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു.

അതിനിടെ ചാള്‍സ് രാജാവ് അംഗീകരിച്ച ഒരു ഔദ്യോഗിക കത്ത് സസെക്‌സ് ദമ്പതികളെ അത്ഭുതപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഹാരിയും മേഗനും നിലവില്‍ സാധാരണ പൗരന്മാര്‍ മാത്രമാണെന്നും, ഭരണകൂടവും സൈനിക ഉദ്യോഗസ്ഥരും ഇരുവരോടും എങ്ങനെ പെരുമാറണമെന്ന് വ്യക്തമാക്കുന്നതുമാണ് ഈ മാര്‍ഗ്ഗനിര്‍ദ്ദേശം. രാജകീയ ചുമതലകള്‍ ഉപേക്ഷിച്ചത് മുതല്‍ പിതാവായ ചാള്‍സ് രാജാവും ഹാരിയും തമ്മിലുള്ള ബന്ധത്തില്‍ വലിയ വിള്ളലുകള്‍ വീണിരുന്നു.

പോലീസ് സംരക്ഷണം പുനപരിശോധിക്കും

യുകെയില്‍ ഇനിമുതല്‍ നികുതിദായകരുടെ പണം ഉപയോഗിച്ചുള്ള പോലീസ് സംരക്ഷണം തങ്ങള്‍ക്ക് ലഭിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വരാന്‍ ദമ്പതികള്‍ കാത്തിരിക്കുകയാണ്. റോയല്‍ ആന്‍ഡ് വി.ഐ.പി സെക്യൂരിറ്റി കമ്മിറ്റിയായ റാവെക്, കുടുംബം ഇനിമുതല്‍ സന്ദര്‍ശകരല്ലെന്നും സ്ഥിരതാമസക്കാരാണെന്നും കണക്കിലെടുത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ പുനപരിശോധിക്കും. യുകെയിലേക്കുള്ള പെട്ടെന്നുള്ള മടക്കത്തിന് കാരണം നിരവധി കാര്യങ്ങളുണ്ടെന്ന് വ്യക്തമാക്കിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഹാരി തയ്യാറായില്ല.

English summary

Prince Harry has expressed delight at returning to live in the UK with his family after six years in California, noting that his children are settled in school while he focuses on the upcoming Invictus Games in Birmingham. However, their transition back to Britain as private citizens has been marked by ongoing security concerns—including an immediate school transfer for Archie and Lilibet due to safety risks—and persisting tensions with King Charles and the Royal Family. As the Sussexes establish their routine in the Cotswolds, they remain in limbo regarding whether they will be granted official taxpayer-funded police protection.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam