കീവ്: ഉക്രെയ്നിലെ തന്ത്രപ്രധാനമായ ഡാറ്റാ സെന്ററുകളെയും ടെലികോം വിനിമയ ശൃംഖലകളെയും ലക്ഷ്യമിട്ട് റഷ്യ നടത്തിയ ശക്തമായ വ്യോമാക്രമണത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റ ആക്രമണത്തില്‍ വിവിധ മേഖലകളിലെ ജനവാസ കേന്ദ്രങ്ങള്‍ക്കും ഊര്‍ജ നിലയങ്ങള്‍ക്കും വലിയ തോതില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സപ്പോറീഷ്യ, കീവ്, വടക്കുകിഴക്കന്‍ മേഖലയായ സുമി എന്നിവിടങ്ങളിലാണ് ആള്‍നാശം റിപ്പോര്‍ട്ട് ചെയ്തത്.
ഉക്രെയ്ന്‍ സായുധ സേനയ്ക്ക് അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്ന വോഡഫോണ്‍, കീവ്സ്റ്റാര്‍, ഒമേഗ ടെലികോം എന്നീ പ്രമുഖ കമ്പനികളുടെ ഡാറ്റാ സെന്ററുകള്‍ ഡ്രോണ്‍ ഉപയോഗിച്ച് തകര്‍ത്തതായി റഷ്യ അവകാശപ്പെട്ടു. തലസ്ഥാനമായ കീവിലെ പ്രധാന ഡാറ്റാ സെന്ററിനും ആശയവിനിമയ ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിനും കേടുപാടുകള്‍ സംഭവിച്ചതായി ഉക്രെയ്‌നും സ്ഥിരീകരിച്ചു. ഇതിന് പുറമെ കീവ്, ഒഡേസ മേഖലകളിലെ ലോജിസ്റ്റിക്‌സ് സെന്ററുകള്‍ക്ക് നേരെയും, ഒഡേസ തുറമുഖത്തേക്ക് വരികയായിരുന്ന രണ്ട് ചരക്കുകപ്പലുകള്‍ക്ക് നേരെയും റഷ്യന്‍ സൈന്യം ആക്രമണം അഴിച്ചുവിട്ടു. ഒഡേസയിലെ മെഡിക്കല്‍ സെന്റര്‍, ഹോട്ടല്‍, ധാന്യപ്പുര എന്നിവയ്ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.
അതിര്‍ത്തി മേഖലകളില്‍ ഉക്രെയ്ന്‍ അയച്ച 96 ഡ്രോണുകള്‍ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതായി റഷ്യ വെളിപ്പെടുത്തി. അതേസമയം ഊര്‍ജ നിലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണം നിര്‍ത്താന്‍ ഇരുരാജ്യങ്ങള്‍ക്കും മേല്‍ അമേരിക്ക സമ്മര്‍ദം ചെലുത്തുന്നുണ്ടെങ്കിലും ആക്രമണ പരമ്പരകള്‍ തുടരുകയാണ്. കഴിഞ്ഞ ആഴ്ച റഷ്യ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ ഉല്‍പാദന കേന്ദ്രങ്ങള്‍ക്ക് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന്, ഉക്രെയ്‌നിലെ പ്രമുഖ ഡ്രോണ്‍ നിര്‍മാതാക്കളായ പെഗാസസ് ആംസ് തങ്ങളുടെ പ്രവര്‍ത്തനം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
