മുണ്ടംവേലി ഫ്ലാറ്റ് നിവാസികളെ അപമാനിച്ച സംഭവം: പ്രസ്താവന പിൻവലിക്കാമെന്ന് കെ ജെ മാക്സി

SEPTEMBER 27, 2026, 10:08 PM

കൊച്ചി: മുണ്ടംവേലി ഫ്ലാറ്റ് വിഷയത്തിൽ താമസക്കാരെ അപമാനിച്ച പ്രസ്താവന തിരുത്താൻ തയ്യാറായി കൊച്ചി മുൻ എംഎൽഎ കെ ജെ മാക്സി. താമസക്കാർക്ക് വേദന ഉണ്ടായെങ്കിൽ പ്രസ്താവന പിൻവലിക്കാമെന്ന് മാക്സി പറഞ്ഞു.

 ഭരണം മാറിയപ്പോൾ താമസക്കാർ ഒതളങ്ങപോലെ തിരിഞ്ഞു എന്നായിരുന്നു മാക്സി കഴിഞ്ഞ ദിവസം പറഞ്ഞത്. നിർമ്മാണ അപാകതയിൽ അന്വേഷണം നടത്തുകയാണെങ്കിൽ സഹകരിക്കും. ഫ്ലാറ്റിലെ പാവങ്ങളായ താമസക്കാരെ സംരക്ഷിക്കണമെന്നാണ് തൻ്റെ നിലപാടെന്നും കെ ജെ മാക്സി പറഞ്ഞു.

പിന്നാക്ക അവസ്ഥയിൽ നിൽക്കുന്ന ജനവിഭാഗത്തെ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമമാണ് എൽഡിഎഫ് സർക്കാർ ചെയ്തത്. കെട്ടിട നിർമാണത്തിൽ എന്തെങ്കിലും അപാകതകൾ ഉണ്ടായിട്ടുണ്ടെങ്കിൽ പരിഹരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. ഇതിനായുള്ള ശ്രമം നടക്കുമ്പോൾ ഭരണം മാറിയതോടെ സ്ഥിതി മാറി.

vachakam
vachakam
vachakam

നിലവിലുള്ള സർക്കാർ പ്രശ്നങ്ങൾ പരിഹരിക്കണം. നിർമ്മാണ അപാകതകളിൽ സർക്കാർ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. കെട്ടിടത്തിൻ്റെ ഇപ്പോഴത്തെ സ്ഥിതി സംബന്ധിച്ചു വിദഗ്ധ പരിശോധന നടത്തണം. കെട്ടിടം പൊളിച്ചു കളയേണ്ടതാണെങ്കിൽ പൊളിച്ചു കളയണമെന്നും കെ ജെ മാക്സി വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam