വെെദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കൽക്കരി താപനിലയം തുടങ്ങാൻ കേരളത്തോട് കേന്ദ്രം

SEPTEMBER 27, 2026, 10:32 PM

കൊച്ചി: കേരളത്തിലെ കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി കൽക്കരി ഇന്ധനമായി ഉപയോഗിക്കുന്ന താപവൈദ്യുതനിലയം  എത്രയും വേഗം ആരംഭിക്കണമെന്ന് കേന്ദ്ര ഊർജ്ജമന്ത്രാലയം സംസ്ഥാനത്തോട് നിർദ്ദേശിച്ചു. എന്നാൽ പരിസ്ഥിതി പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർന്നുവരാൻ സാധ്യതയുള്ളതിനാൽ കേന്ദ്രത്തിന്റെ ഈ നിർദ്ദേശത്തോട് കേരള സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അടുത്തിടെ അസമിലെ ദുബ്രിയിൽ അദാനി പവർ ലിമിറ്റഡിന്റെ 3,200 മെഗാവാട്ട് അൾട്രാ-സൂപ്പർക്രിട്ടിക്കൽ താപവൈദ്യുതനിലയത്തിന് തറക്കല്ലിട്ടതിന് പിന്നാലെയാണ് കേരളത്തിലും സമാനമായ പദ്ധതി ആരംഭിക്കാൻ കേന്ദ്രം നിർദ്ദേശിച്ചത്. 2070-ഓടെ രാജ്യത്തെ കാർബൺ ബഹിർഗമനം പൂർണ്ണമായും അവസാനിപ്പിക്കുമെന്ന് 2021-ലെ ഗ്ലാസ്‌കോ പരിസ്ഥിതി ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഇതിനായി താപനിലയങ്ങൾ ഘട്ടംഘട്ടമായി നിർത്തലാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും നിലവിലെ ഊർജ്ജ ആവശ്യകത മുൻനിർത്തി കേന്ദ്രം ഈ നയത്തിൽ മാറ്റം വരുത്തുന്നതായാണ് പുതിയ നീക്കങ്ങൾ സൂചിപ്പിക്കുന്നത്.

നിലവിൽ കേരളത്തിൽ കൽക്കരി ഉപയോഗിക്കുന്ന താപനിലയങ്ങളില്ല. മുൻപ് കാസർകോട് ചീമേനിയിൽ താപവൈദ്യുതനിലയം സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ വലിയ ജനകീയ പ്രതിഷേധം ഉയർന്നിരുന്നു. കൂടാതെ, ഒഡീഷയിലെ ഭൈതരണിയിൽ ലഭിച്ച കൽക്കരിപ്പാടം വികസിപ്പിക്കാൻ കഴിയാതെ പോയതും തിരിച്ചടിയായിരുന്നു.

vachakam
vachakam
vachakam

തുടർന്ന് 2024 ഓഗസ്റ്റിൽ 'ശക്തി' (SHAKTI) പദ്ധതി വഴി 500 മെഗാവാട്ട് വൈദ്യുതി ഉത്പാദനത്തിനാവശ്യമായ കൽക്കരി കോൾ ഇന്ത്യ വഴി അനുവദിച്ചിരുന്നുവെങ്കിലും, മറ്റ് ഏതെങ്കിലും നിലയങ്ങൾക്ക് ഈ കൽക്കരി കൈമാറി കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള കരാറുകളിൽ ഒപ്പിടാൻ കെ.എസ്.ഇ.ബിക്ക്  ഇതുവരെ സാധിച്ചിട്ടില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam