തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചുവെന്ന ആരോപണത്തില്‍ സസ്‌പെന്‍ഷന്‍ നേരിട്ട ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുക്കാനുള്ള നടപടി മരവിപ്പിച്ചു.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനതിരെ കോഴിക്കോട്ടെ കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമായിരുന്നു.
ഞായറാഴ്ച കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ അടക്കം ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം പിന്‍ലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു രമേശ് ചെന്നിത്തല തീരുമാനം പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയത്.
2025 നവംബര്‍ 30നായിരുന്നു വടകര ഡിവൈഎസ്പിയായിരുന്ന ഉമേഷിനെ സസ്പെന്‍ഡ് ചെയ്തത്. പാലക്കാട് ചെര്‍പ്പുളശ്ശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിലെ പീഡന പരാമര്‍ശനത്തിന് പിന്നാലെയായിരുന്നു സസ്പെന്‍ഷന്‍ നടപടി. റെയ്ഡിനിടെ പിടികൂടിയ യുവതിയെ കേസില്‍ നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞ് ഉമേഷ് പീഡിപ്പിച്ചെന്നും നാല് യുവാക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നുമായിരുന്നു ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
