പതിനേഴുകാരി തൂങ്ങി മരിച്ചു: വിവരം അറിഞ്ഞ് ബന്ധുവായ യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

SEPTEMBER 6, 2026, 8:37 PM

 കോന്നി: വീട്ടുകാര്‍ വിവാഹം കഴിച്ച് നല്‍കാമെന്ന് വാക്ക് നല്‍കിയിരുന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിന് പിന്നാലെ ബന്ധുവായ യുവാവും ജീവനൊടുക്കി. എലിമുള്ളുംപ്ലാക്കല്‍ കുപ്പക്കര വീട്ടില്‍ പരേതനായ പ്രകാശിന്റെയും മഞ്ജുവിന്റെയും മകള്‍ പ്രവീണ (17), പ്ലാംകൂട്ടത്തില്‍ പ്രകാശിന്റെയും സിജിയുടെയും മകന്‍ പ്രവീണ്‍ (21) എന്നിവരാണ് മരിച്ചത്. എലിമുള്ളംപ്ലാക്കല്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയായ പ്രവീണയെ ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് വീട്ടില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

പെണ്‍കുട്ടി മരിച്ച വിവരമറിഞ്ഞ പ്രവീണ്‍ ഞായറാഴ്ച പുലര്‍ച്ചെ എറണാകുളം പച്ചാളം ഓവര്‍ബ്രിഡ്ജിനു സമീപം ട്രെയിനിനു മുന്നില്‍ ചാടുകയായിരുന്നു. കാക്കനാട്ടെ സ്വകാര്യ സെക്യൂരിറ്റി സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന പ്രവീണ്‍, പെണ്‍കുട്ടിയുടെ മരണവാര്‍ത്ത അറിഞ്ഞതിനെത്തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന് എറണാകുളം നോര്‍ത്ത് പോലീസ് പ്രാഥമിക അന്വേഷണത്തിനു ശേഷം വ്യക്തമാക്കി. പ്രവീണയുടെ സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായി. പ്രവീണിന്റെ സംസ്‌കാരം തിങ്കളാഴ്ച എലിമുള്ളുംപ്ലാക്കലില്‍ നടക്കും.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണംആരംഭിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam