തിരുവനന്തപുരം: ദേവസ്വം മന്ത്രിയുടെ തുടര്‍ച്ചയായ വിമര്‍ശനത്തിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍.
ഭരണസമിതി അംഗങ്ങളെയാണ് രാജി സന്നദ്ധത അറിയിച്ചത്. ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പോലും മന്ത്രിയുടെ ഓഫീസ് ഇടപെടുന്നുവെന്നാണ് ആക്ഷേപം. ശബരിമലയിലെ തിരുവോണ സദ്യയുമായി ബന്ധപ്പെട്ട വിവാദമാണ് ഭിന്നത രൂക്ഷമാകാന്‍ കാരണമായത്.
സന്നിധാനത്ത് തിരുവോണ സദ്യ മുടങ്ങിയെന്ന പരാതി ലഭിച്ചെന്നും അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയെന്നുമായിരുന്നു മന്ത്രി കെ മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
