കുന്നംകുളത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം; കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ റിമാന്‍ഡില്‍

SEPTEMBER 7, 2026, 12:21 AM

തൃശൂര്‍: കുന്നംകുളത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ റിമാന്‍ഡില്‍. ആര്‍ത്താറ്റ് സ്വദേശികളായ ഏറത്ത് പറമ്പില്‍ വീട്ടില്‍ അജിത്ത്, പൊലിയത്ത് വീട്ടില്‍ ഡാനിഷ്, പാമ്പിങ്ങല്‍ വീട്ടില്‍ ഷിജില്‍ എന്നിവരാണ് റിമാന്‍ഡിലായത്.   

അപകടത്തിന് ശേഷം ഒളിവില്‍ പോയ കാര്‍ ഡ്രൈവര്‍ ബെനിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.അമിതവേഗതയിലെത്തിയ കാര്‍ ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ബൈക്ക് യാത്രികരായിരുന്ന എടക്കഴിയൂര്‍ സ്വദേശികളായ മുനീര്‍, ഭാര്യ ഷിഫ്ന, ഇവരുടെ മൂന്ന് വയസുള്ള മകന്‍ എമില്‍ എന്നിവർക്ക് ജീവൻ നഷ്ടമായിരുന്നു.

റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിലിടിച്ച ശേഷം കാർ സമീപത്തുള്ള വൈദ്യുതി പോസ്റ്റിലും ഇടിക്കുകയായിരുന്നു. കാറും ബൈക്കും പൂര്‍ണമായും തകര്‍ന്നു. സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam