തിരുവനന്തപുരം: പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും നല്‍കിയ അഭിപ്രായങ്ങളും വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ കരട് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താന്‍ സിപിഐഎം.
പിണറായി വിജയന്റെയും എം വി ഗോവിന്ദന്റെയും ശൈലിക്കെതിരെയും വ്യാപക വിമര്‍ശനമുണ്ട്. വെള്ളാപ്പള്ളി, പിഎം ശ്രീ, എം ആര്‍ അജിത് കുമാര്‍ എന്നിവയൊക്കെ തിരച്ചടിക്ക് കാരണമായതായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നേതൃത്വത്തെ വിമര്‍ശിക്കുന്നതാണ് ഭൂരിഭാഗം അഭിപ്രായങ്ങളും. സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയതും പലരും ചൂണ്ടിക്കാട്ടിയിരുന്നു.
തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പൊതുജനങ്ങളില്‍ നിന്ന് സാമൂഹ്യമാധ്യമങ്ങള്‍ വഴി പാര്‍ട്ടി നിര്‍ദേശങ്ങള്‍ തേടിയിരുന്നു.
തോല്‍വിയുടെ കാരണങ്ങളും തിരുത്തല്‍ നിര്‍ദേശങ്ങളുമാണ് ചോദിച്ചിരുന്നത്. 20,000 ത്തിലധികം പേര്‍ വാട്ട്‌സ്ആപ്പ്, ഇ മെയില്‍, വെബ്‌സൈറ്റ് എന്നിവ വഴി വിഷയത്തില്‍ പ്രതികരിച്ചിരുന്നു. പാര്‍ട്ടി അംഗങ്ങള്‍ക്ക് തോല്‍വിയെക്കുറിച്ച് പറയാനായി ബ്രാഞ്ച് തലം മുതല്‍ യോഗം ചേര്‍ന്നിരുന്നു. പിന്നാലെയാണ് ചില ബ്രാഞ്ച് കമ്മിറ്റി യോഗങ്ങളില്‍ അഭിപ്രായം തുറന്ന് പറയാനാകില്ല എന്ന വിമര്‍ശനമുയര്‍ന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
