ലക്ഷ്മിപ്രിയക്കെതിരായ അൻസിബയുടെ പരാതി; വീണ്ടും പരിശോധിക്കാൻ മജിസ്ട്രേറ്റ് കോടതിക്ക് ഹൈക്കോടതി നിർദേശം

SEPTEMBER 7, 2026, 3:29 AM

കൊച്ചി: വ്യക്തിപരമായി അധിക്ഷേപിച്ചെന്ന പരാതിയിൽ നടി ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കണമെന്ന നടി അൻസിബയുടെ ആവശ്യം ഹൈക്കോടതി വീണ്ടും പരിഗണിക്കാൻ നിർദേശിച്ചു. അൻസിബ നൽകിയ പരാതിയിൽ എറണാകുളം മജിസ്ട്രേറ്റ് കോടതി പുനഃപരിശോധന നടത്തണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം.

പരാതിക്കൊപ്പം അൻസിബ ഹാജരാക്കിയ തെളിവുകളും വിശദമായി പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി. ആരോപിക്കപ്പെടുന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണോ എന്നതും മജിസ്ട്രേറ്റ് കോടതി വിലയിരുത്തണം.

കേസുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുന്നതിന് പൊലീസ് അന്വേഷണം ആവശ്യമായി വരുമോ എന്ന കാര്യവും പരിശോധിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. പരാതിയിലും സമർപ്പിച്ച തെളിവുകളിലും ആവശ്യമായ പരിശോധന നടത്തിയ ശേഷം തുടർനടപടികളിൽ തീരുമാനമെടുക്കാനാണ് നിർദേശം.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam