കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി സതീശനെ വിമര്‍ശിച്ചുകൊണ്ട് സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വിശദീകരണവുമായി മാനേജിങ് എഡിറ്റര്‍ ടി.പി ചെറൂപ്പ രംഗത്തെത്തി. മുഖ്യമന്ത്രിക്കെതിരെ വന്നത് പത്രത്തിന്റെ ഔദ്യോഗിക മുഖപ്രസംഗമല്ലെന്നും, ആഴ്ചയിലൊരിക്കല്‍ വ്യക്തികളെക്കുറിച്ച് പ്രസിദ്ധീകരിക്കുന്ന വ്യക്തിവിചാരം എന്ന പ്രതിവാര കോളമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഞായറാഴ്ച പ്രസിദ്ധീകരിച്ച ഈ കോളത്തെച്ചൊല്ലി തെറ്റിദ്ധാരണകള്‍ ഉണ്ടാകുകയായിരുന്നു. 'മര്യാദയ്ക്ക് സംസാരിക്കണം' എന്നത് സുപ്രഭാതത്തിന്റെ സ്വന്തം തലക്കെട്ടല്ലെന്നും ഒരു ഉദ്ധരണിയായി നല്‍കിയതാണെന്നും മാനേജിങ് എഡിറ്റര്‍ കൂട്ടിച്ചേര്‍ത്തു.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങളോട് വിയോജിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെ സമസ്തയിലെ ഒരു വിഭാഗം തന്നെ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് ഈ വിശദീകരണം. മുസ്ലിം പിന്തുണയുള്ള മുഖ്യമന്ത്രിയെന്ന പ്രതിച്ഛായ മാറ്റിയെടുക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ലേഖനം കുറ്റപ്പെടുത്തിയിരുന്നു. മുന്‍കാലങ്ങളില്‍ ശബരിമല യുവതി പ്രവേശനത്തെ ശക്തമായി എതിര്‍ത്ത വ്യക്തി ഇന്ന് സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലനാകുന്നത് ഇരട്ടത്താപ്പാണെന്നും ലേഖനത്തില്‍ വിമര്‍ശനമുണ്ടായിരുന്നു.
സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗമാണ് ഈ കടന്നാക്രമണത്തിന് പിന്നിലെന്ന ആക്ഷേപം ശക്തമായതോടെയാണ് പത്ര മാനേജ്മെന്റ് വസ്തുത വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
