തൊടുപുഴയിൽ പൊളിച്ചു കൊണ്ടിരുന്ന കെട്ടിടം തകർന്നുവീണ് രണ്ടുപേർ മരിച്ചു

SEPTEMBER 7, 2026, 7:52 AM

തൊടുപുഴ:തൊടുപുഴ മുതലക്കോടത്ത് പൊളിച്ചു കൊണ്ടിരുന്ന കെട്ടിടത്തിന്റെ സ്ലാബ് മറിഞ്ഞു വീണു രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കോതമംഗലം സ്വദേശികളായ ജോയ്, അനൂപ് എന്നിവരാണ് മരിച്ചത്.

മുതലക്കോടം ഗേൾസ് ഹൈ സ്‌കൂളിന് പിന്നിലുള്ള സാഞ്ചോ ഹോമിന്റെ സ്ലാബാണ് പൊളിക്കുന്നതിനിടയിൽ തകർന്ന് വീണത്. Advertisements രണ്ട് തൊഴിലാളികൾ അടിയിൽ പെട്ടു.

തൊടുപുഴ അഗ്‌നി രക്ഷ സേന എത്തിയാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഴയ കെട്ടിടം പൊളിച്ച് മാറ്റുന്നതിനിടെയാണ് അപകടമെന്ന് പോലീസ് ഉദ്യോഗസ്ഥരും അഗ്നിരക്ഷാസേനയും അറിയിച്ചു. സൺഷൈഡിന്റെ സ്ലാബാണ് തകർന്ന് വീണത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam